Thursday, September 17, 2026
Home Blog Page 19

ജൂൺ 1: കേരളത്തിൽ വേനലവധി കഴിഞ്ഞ് സ്‌കൂളുകൾ തുറക്കുന്നു: വിദ്യാർഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും

0

തിരുവനന്തപുരം: നീണ്ട വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് വീണ്ടും തുറക്കുന്നു.
പുതുവത്സര അധ്യയന വർഷത്തിലേക്ക് ആവേശത്തോടെയാണ് വിദ്യാർഥികൾ പ്രവേശിക്കുന്നത്.
പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും വിദ്യാർഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും.

കേരള പൊലീസ് സൈബർ വിഭാഗത്തിന്റെ ‘കിഡ് ഗ്ലോവ് ‘
പ്രോജക്ട്‌ന്റെ ഭാഗമായി നടപ്പാക്കുന്ന ഈ സംരംഭത്തെക്കുറിച്ച് സംസ്ഥാന പൊലീസ് ആസ്ഥാനം പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്. കുട്ടികളിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും ഡിജിറ്റൽ ലോകത്ത് സുരക്ഷിതമായി സഞ്ചരിക്കാൻ ആവശ്യമായ അറിവ് പകർന്നു നൽകുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഓൺലൈൻ തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ കുട്ടികൾ ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാനും സുരക്ഷിതമല്ലാത്ത ഡിജിറ്റൽ ഇടപാടുകൾ തിരിച്ചറിയാനും സഹായിക്കുന്നതിനായി വിപുലമായ ബോധവത്കരണ ക്യാമ്പയിനാണ് സംസ്ഥാനതലത്തിൽ ആരംഭിക്കുന്നത്.

പ്രതിജ്ഞയിലൂടെ ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം വിദ്യാർഥികളിലേക്ക് എത്തിക്കാനാണ് ശ്രമം. കുട്ടികളുടെ സുരക്ഷിതമായ ഓൺലൈൻ സാന്നിധ്യം ഉറപ്പാക്കുന്നതിനും സൈബർ ഭീഷണികളെക്കുറിച്ചുള്ള ബോധം ശക്തിപ്പെടുത്തുന്നതിനും ഈ സംരംഭം സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.

പുതിയ അധ്യയന വർഷത്തിന് തുടക്കമാകുന്ന ദിനത്തിൽ വിദ്യാഭ്യാസത്തിനൊപ്പം സൈബർ സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്ന ഈ നീക്കം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

CBSE ഉത്തരക്കടലാസ് ഡാറ്റ ലീക്ക് വിവാദം: “ടെസ്റ്റിംഗ് സൈറ്റ് മാത്രം” എന്ന് ബോർഡ്; ഹാക്കർ വാദം തള്ളി

0

തിരുവനന്തപുരം/ന്യൂഡൽഹി: 2026 CBSE 12-ാം ക്ലാസ് 20 ലക്ഷം വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ പബ്ലിക് ഡൊമൈനിൽ ലീക്കായെന്ന് ഹാക്കറും കോൺഗ്രസും ആരോപിച്ച വിവാദത്തിൽ CBSE ഔദ്യോഗിക മറുപടി നൽകി.

എത്തിക്കൽ ഹാക്കർ നിസർഗ അധികാരി മെയ് 31-ന് വെളിപ്പെടുത്തിയത് CBSE-യുടെ Amazon AWS ബക്കറ്റ് തെറ്റായി കോൺഫിഗർ ചെയ്തതിനാൽ ലോഗിൻ ഇല്ലാതെ 2026-ലെ ഉത്തരക്കടലാസുകളും ചോദ്യപേപ്പറുകളും ആർക്കും ഡൗൺലോഡ് ചെയ്യാമായിരുന്നു എന്നാണ്. കോൺഗ്രസ് നേതാവ് ജയറാം രമേശ് ഇതിനെ “വൻതോതിലുള്ള ഡാറ്റ ലീക്ക്” എന്ന് വിളിച്ച് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ വിമർശിച്ചു.
എന്നാൽ
ലീക്ക് ചെയ്ത ലിങ്ക് യഥാർത്ഥ മൂല്യനിർണയ പോർട്ടൽ അല്ലെന്ന് CBSE വ്യക്തമാക്കി. “http://cbse.onmarks.co.in ഒരു ടെസ്റ്റിംഗ് സൈറ്റ് മാത്രമാണ്. സാമ്പിൾ ഡാറ്റ മാത്രമേ ഉള്ളൂ. യഥാർത്ഥ മാർക്കോ വിദ്യാർത്ഥി ഡാറ്റയോ അവിടെയില്ല”. ലൈവ് മൂല്യനിർണയ പോർട്ടൽ സുരക്ഷിതമാണെന്നും ബ്രീച്ച് ഇല്ലെന്നും ബോർഡ് അവകാശപ്പെട്ടു.

OnMark പോർട്ടലിലെ “തിരിച്ചറിയാവുന്ന വൾണറബിലിറ്റികൾ” പരിഹരിച്ചതായി CBSE അറിയിച്ചു. സർക്കാർ ഏജൻസികളിൽ നിന്നും IIT-കളിൽ നിന്നുമുള്ള സൈബർ സുരക്ഷാ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
CBSE-യുടെ മറുപടി ഹാക്കർ തള്ളി. “സെക്യൂരിറ്റി ടീമിന് മണിക്കൂറുകൾക്ക് മുമ്പ് മെയിൽ ചെയ്തു. മറുപടി കിട്ടിയില്ല. അവർ ഇപ്പോഴും സത്യസന്ധമല്ല” എന്നാണ് നിസർഗ പറഞ്ഞത്.
പരീക്ഷ ഏപ്രിൽ 10-ന് കഴിഞ്ഞതിനാൽ ഇത് ലൈവ് ചോദ്യപേപ്പർ ലീക്കല്ല. സ്റ്റോർ ചെയ്ത ഉത്തരക്കടലാസുകളുടെ സുരക്ഷയെ കുറിച്ചുള്ള തർക്കമാണ്. CBSE ഡാറ്റ സുരക്ഷിതമെന്ന് പറയുമ്പോൾ ഹാക്കർ തെളിവുകൾ പുറത്തുവിടുന്നു. സ്വതന്ത്ര അന്വേഷണത്തിനായാണ് കാത്തിരിപ്പ്.

ശബരിമല സ്വർണ്ണക്കൊള്ള കേസ്: SIT യെ മാറ്റാൻ പറ്റില്ല ഹൈക്കോടതി നിയമിച്ചത് ദേവസ്വം മന്ത്രി *കെ. മുരളീധരൻ

0

“എസ്‌ ഐടി യെ മാറ്റാൻ
പറ്റില്ല. ഹൈക്കോടതിയാണ് നിയമിച്ചത്. അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ്” – മുരളീധരൻ വ്യക്തമാക്കി
ക്ഷേത്ര സ്വത്ത് സംരക്ഷിക്കും
“ഒരു കാരണവശാലും ഒരു ക്ഷേത്ര സ്വത്തും അപഹരിക്കാൻ പാടില്ല. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകൾ സംബന്ധിച്ചുള്ള പൊലീസ് റിപ്പോർട്ട് സംബന്ധിച്ച് ആഭ്യന്തരമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കും. വിഷയം സർക്കാർ ഗൗരവത്തോടെ ചർച്ച ചെയ്യും”
ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ മുരളീധരൻ പറഞ്ഞു: “ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള SIT ആയതുകൊണ്ട് നിയമോപദേശം തേടിയ ശേഷമേ തുടർനടപടികൾ ഉണ്ടാകൂ

തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തമാകുന്നു. കേരളത്തിൽ ഈ ആഴ്ച *കനത്ത മഴയും ഇടിമിന്നലോടു കൂടിയ മഴയും

0

 

തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത ദിവസങ്ങൾക്കുള്ളിൽ കേരളത്തിലേക്കും തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളിലേക്കും എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ടിട്ടുള്ള ശക്തമായ ചക്രവാതച്ചുഴികളാണ് കാലവർഷം നേരത്തെയാകാൻ അനുകൂല സാഹചര്യമൊരുക്കുന്നത്. ഇതിൻ്റ സ്വാധീനത്താൽ ജൂൺ 3, 4 തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

ജൂൺ 2 മുതൽ മിക്ക ജില്ലകളിലും 75-95% മഴയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും മലയോര മേഖലകളിൽ ഉരുൾപൊട്ടലും ശ്രദ്ധിക്കണം. കുട ചൂടി ഇറങ്ങുന്നതാണ് നല്ലത് .

സ്വന്തം മണ്ഡലത്തിലെ മന്ത്രിക്ക് ഭക്ഷണം കൊടുത്തതിന് വിപ്ളവ പാർട്ടിയുടെ നേതാവിനെ പുറത്താക്കി

0

 

മന്ത്രി ഒ ജെ ജെനീഷിനും സഹപ്രവർത്തകർക്കും വിരുന്നൊരുക്കിയതിൻ്റെ പേരിൽ മുതിർന്ന സിപിഐ പ്രവർത്തകൻ പി എസ് അബ്‌ദുൾ റഹ്മാനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അഷ്‌ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റിയുടേതാണ് തീരുമാനം. വർഷങ്ങളായി പാർട്ടിയുടെ വിവിധ ഘടകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം ലോക്കൽ കമ്മിറ്റി അംഗവും ജോയിൻ്റ് സെക്രട്ടറിയുമായും പ്രവർത്തിച്ചിരുന്നു. നിലവിൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.
മന്ത്രിയുടെ നന്ദി പ്രകടന സന്ദർശനത്തിനിടെ വീട്ടിൽ ഭക്ഷണം നൽകിയതിനെ തുടർന്നാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചതെന്നാണ് വിവരം. വീട്ടുകാരുടെയും നാട്ടുകാരുടെയും അഭ്യർഥന മാനിച്ചാണ് മന്ത്രിക്ക് വീട്ടിൽ ഭക്ഷണം നൽകിയതെന്നും അതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അബ്‌ദുൾ റഹമാൻ വ്യക്തമാക്കി.

ഒ ജെ ജെനീഷ് കേരളത്തിൻ്റെ മന്ത്രി ആണെന്നും കോൺഗ്രസിൻ്റെ മന്ത്രി അല്ലെന്നും അബ്‌ദുൾ റഹ്മാൻ പറഞ്ഞു. ഭക്ഷണം നൽകിയതിൻ്റെ പേരിൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി അപ്രതീക്ഷിതവും വേദനാജനകവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ദീർഘകാലമായി പാർട്ടിക്കായി പ്രവർത്തിച്ച ഒരു പ്രവർത്തകനെതിരായ നടപടി പ്രദേശത്തെ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്

ഖത്തറിൽ വേനൽക്കാല പ്രവൃത്തി സമയം ആരംഭിച്ചു

0

 

രാജ്യത്ത് വേനൽക്കാല പ്രവൃത്തി സമയം ഇന്ന്, 2026 ജൂൺ 1 മുതൽ ആരംഭിക്കുമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു.
അറിയിപ്പ് പ്രകാരം, ഇന്ന് മുതൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ പുറത്ത് ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. സെപ്റ്റംബർ 15 വരെ മൂന്നര മാസത്തേക്ക് നിയന്ത്രണങ്ങൾ തുടരും.
വേനൽക്കാല മാസങ്ങളിൽ തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
മാത്രമല്ല വേനൽക്കാലത്ത് ശവസംസ്കാര ചടങ്ങുകൾക്കായി അതിരാവിലെയും വൈകുന്നേരവും സമയം അനുവദിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചു. ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് തീരുമാനം നടപ്പിലാക്കുന്നത്.
സൂര്യോദയം മുതൽ രാവിലെ 8 മണി വരെ ശവസംസ്കാരം അനുവദിക്കും.
വൈകുന്നേരം മഗ്‌രിബ് (സൂര്യാസ്തമയം), ഇശാ (രാത്രി) നമസ്കാരങ്ങൾക്ക് ശേഷം ഖബറടക്കാൻ അനുവദിക്കും.

ഉച്ചയ്ക്കും ഉച്ചയ്ക്കു ശേഷവും ഖബറടക്കാൻ അനുവദിക്കില്ല. ജൂൺ മുതൽ സെപ്റ്റംബർ വരെ ഇത് ബാധകമായിരിക്കും

നെടുമങ്ങാട് ഒന്നരവയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം: പ്രതി അമ്മയുടെ ആൺ സുഹൃത്ത് അഷ്കർ കുറ്റം സമ്മതിച്ചു

0

കുഞ്ഞ് ദീർഘനാളായി ക്രൂരമായ പീഡനത്തിന് ഇരയായിരുന്നിട്ടും രക്ഷിക്കാൻ സാധിക്കാതിരുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച.

നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമർദനമേറ്റു മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അഖില, സുഹൃത്ത് അഷ്കർ എന്നിവരെ അറസ്റ്റ് ചെയ്തത് പൊലീസ്. പ്രതിയായ അഷ്കർ കുറ്റം സമ്മതിച്ചതായാണ് വിവരം. സംഭവദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും, കരച്ചിൽ നിർത്താത്തതിനെ തുടർന്ന് തലയ്ക്ക് പിന്നിൽ ശക്തമായി അടിക്കുകയായിരുന്നു എന്നുമാണ് അഷ്കർ പൊലീസിന് നൽകിയ മൊഴി. അടിയേറ്റ ഉടൻ തന്നെ കുഞ്ഞിൻ്റെ ബോധം നഷ്ടപ്പെട്ടിരുന്നു.
തെളിവെടുപ്പിനായി പ്രതി അഷ്കറിനെ ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിച്ചപ്പോള്‍ നാട്ടുകാര്‍ അക്രമാസക്തരാകുകയും പ്രതിക്കു നേരേ കയ്യേറ്റ ശ്രമം നടത്തുകയുമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥയായതിനാല്‍ പ്രതിയെ രക്ഷപ്പെടുത്തി പൊലീസ് സ്ഥലത്തുനിന്ന് മടങ്ങുകയായിരുന്നു
കുഞ്ഞിൻ്റെ ശരീരത്തിൽ കൊടും ക്രൂരതയുടെ അടയാളങ്ങളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്.
ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 51 മുറിവുകളുണ്ടായിരുന്നു. ഇവയിൽ ഭൂരിഭാഗവും പല നാളുകളായി തുടർച്ചയായി ലഭിച്ച മർദനത്തിൻ്റെ പഴയ പാടുകളാണ്.
കുഞ്ഞിൻ്റെ കൈകാലുകളിലും മുതുകിലും കാൽപാദത്തിൻ്റെ അടിവശത്തും പൊള്ളിച്ച അടയാളങ്ങളുണ്ട്. കൂടാതെ എല്ലുകൾക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്.
തലയ്ക്ക് പിന്നിലേറ്റ ശക്തമായ ആഘാതവും ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതവുമാണ് മരണത്തിലേക്ക് നയിച്ചത്. കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിലും പരിക്കേറ്റതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു

നിയമസഭ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കൽ: ഇനി അവസരം ഇല്ല :പുതിയ അപേക്ഷകര്‍ക്ക് ഇത്തവണ വോട്ട് ഇല്ല

0

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയില്‍ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാര്‍ച്ച് 15ന് മുമ്പ് സമര്‍പ്പിച്ച അപേക്ഷകള്‍ മാത്രമാണ് ഇത്തവണ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച വരെ അപേക്ഷകള്‍ സ്വീകരിക്കാമെങ്കിലും, അതിനുശേഷം നല്‍കുന്ന അപേക്ഷകള്‍ ഈ തെരഞ്ഞെടുപ്പിന് പരിഗണിക്കപ്പെടില്ല. അതിനാല്‍, ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് ഇത്തവണ വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കില്ല.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം 10 ദിവസം വരെ സമയം ആവശ്യമായതിനാലാണ് ഈ നിയന്ത്രണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. നിലവില്‍ മാര്‍ച്ച് 15ന് മുമ്പ് ലഭിച്ച അപേക്ഷകളാണ് പ്രോസസ്സ് ചെയ്യുന്നത്.
ഇതിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുമെങ്കിലും, അവയുടെ പരിശോധനയും പട്ടികയില്‍ ഉള്‍പ്പെടുത്തലും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമായിരിക്കും നടത്തുക.

ഖത്തർ സമുദ്ര പരിധിയില്‍ ഹെലികോപ്റ്റർ ദുരന്തം:ആറുപേർ മരിച്ചു, ഒരാളെ തേടി തിരച്ചിൽ തുടരുന്നു

0

ദോഹ, മാർച്ച് 22 (QNA):
ഖത്തറിന്റെ കടൽപരിധിയിൽ ഉണ്ടായ ഹെലികോപ്റ്റർ ദുരന്തത്തിൽ ആറുപേരുടെ മരണവാർത്ത വേദനയോടെ സ്ഥിരീകരിച്ചതായി ഖത്തര്‍ അഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഏഴുപേരിൽ ആറുപേരെ കണ്ടെത്തിയെങ്കിലും, എല്ലാവരും മരണപ്പെട്ട നിലയിലായിരുന്നു.
ഇനിയും ഒരാളെ കാണാതായിരിക്കുകയാണ്. അദ്ദേഹത്തെ കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തകർ സമയം നഷ്ടപ്പെടുത്താതെ തിരച്ചിൽ തുടരുകയാണ്. പ്രതീക്ഷയും ആശങ്കയും തമ്മിലുള്ള നിമിഷങ്ങളിലൂടെയാണ് ഈ ദൗത്യം മുന്നേറുന്നത്.
ഞായറാഴ്ച X പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കിയ സന്ദേശത്തിൽ, മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു മന്ത്രാലയം ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. ഈ വലിയ നഷ്ടം സഹിക്കാനുള്ള ശക്തിയും സഹനവും അവരുടെ കുടുംബങ്ങൾക്ക് ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നതായിഅറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമാകാനുള്ള അന്വേഷണവും തിരച്ചിൽ പ്രവർത്തനങ്ങളും തുടരുകയാണ്

പാർട്ടിയോട് നീതികേട് കാണിക്കില്ല:എൽദോസ് കുന്നപ്പിള്ളിൽ സ്വതന്ത്രനായി മത്സരിക്കാനില്ല.

0

 

പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളിൽ. യുഡിഎഫിന്റെ വിജയമാണ് തന്റെ ലക്ഷ്യമെന്നും വരും ദിവസങ്ങളിൽ പ്രചാരണ രംഗത്ത് സജീവമാകുമെന്നും എൽദോസ് കുന്നപ്പിള്ളിൽ നിലപാട് വ്യക്തമാക്കി. പാർട്ടിയുടെ നീതികേട് കാണിക്കാൻ തനിക്ക് കഴിയില്ല നാളെ വൈകിട്ട് തിരികെ പെരുമ്പാവൂരിൽ എത്തും. എ കെ ആൻറണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തന്നോട് സംസാരിച്ചിരുന്നുവെന്നും എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ എൽദോസ് കുന്നപ്പിള്ളിലിനെ ഒഴിവാക്കിയത്തിൽ പെരുമ്പാവൂരിലെ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധം ഉണ്ടായിരുന്നു. പട്ടികയിൽനിന്ന് തന്നെമാത്രം ഒഴിവാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഇതിനുപിന്നിൽ രാഷ്ട്രീയമായ ഗൂഢാലോചനയുണ്ടെന്നും മറ്റിടങ്ങളിൽ ജയിലിൽ കിടന്നവരും സമാനമായ കേസുകൾ ഉള്ള, പി.കെ. ശശിയടക്കമുള്ളവർ മത്സരിക്കുന്നുണ്ടെന്നും പിന്നെ തനിക്കുമാത്രം എന്തിന് അയോഗ്യത കൽപ്പിക്കുന്നുവെന്നും എൽദോസ് വിമർശനം ഉന്നയിച്ചിരുന്നു.

പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത് മനോജ് മൂത്തേടൻ ആണ്. മണ്ഡലത്തിൽ യുഡിഎഫിന് അനുകൂല സാഹചര്യമാണ് ഉള്ളതെന്നും തന്റെ വിജയത്തിനായി എൽദോസ് കുന്നപ്പിള്ളിൽ രംഗത്തുണ്ടാകുമെന്നും മനോജ് മൂത്തേടൻ പറഞ്ഞിരുന്നു.