Thursday, September 17, 2026
Home Blog Page 16

സിംഗിൾ പാക്കറ്റിനേക്കാൾ കൂടുതൽ വില ഡബിൾ പാക്കറ്റിന് ഈടാക്കി; കോൾഗേറ്റ് കമ്പനിക്ക് പിഴ വിധിച്ച് ഉപഭോക്തൃ കോടതി ​

ഒറ്റയായി വാങ്ങുമ്പോൾ ഉള്ള വിലയേക്കാൾ കൂടുതൽ തുക ഡബിൾ പാക്കറ്റിന് (കോംബോ പാക്ക്) ഈടാക്കിയ സംഭവത്തിൽ പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ കോൾഗേറ്റ് പാമോലീവ് ലിമിറ്റഡിനും, വ്യാപാര സ്ഥാപനത്തിനുമെതിരെ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. അന്യായമായി ഈടാക്കിയ തുകയും നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ 10,020 രൂപ പരാതിക്കാരന് നൽകാൻ കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്ന് ഉത്തരവിട്ടു.ആറന്‍മുള ഇടശേരിമല, പ്രണവത്തില്‍ മനേഷ് നായർ നൽകിയ പരാതിയിലാണ് ഈ നടപടി. പരാതിക്കാരനായ മനേഷ് നായർ തിരുവല്ലയിലുള്ള ‘ലീയാൻസ് ബേക്കറി & സൂപ്പർമാർക്കറ്റ്’ എന്ന സ്ഥാപനത്തിൽ നിന്നും 120 ഗ്രാമിന്റെ രണ്ട് ടൂത്ത് പേസ്റ്റുകൾ അടങ്ങിയ ‘കോൾഗേറ്റ് ചാർക്കോൾ ക്ലീൻ ജെൽ’ ഡബിൾ പാക്കറ്റ് വാങ്ങിയിരുന്നു. ഇതിന്റെ കവറിൽ ’10 രൂപ ഓഫ്’ എന്ന് രേഖപ്പെടുത്തുകയും എം.ആര്‍.പി 320 രൂപ എന്ന് എഴുതുകയും ചെയ്തിരുന്നു. ബില്ലിൽ ₹310 ആണ് ഈടാക്കിയത്.എന്നാൽ, ഇതേ ദിവസം തന്നെ ഇതേ കടയിൽ നിന്നും ഇതേ ബ്രാൻഡിന്റെ 120 ഗ്രാമിന്റെ സിംഗിൾ പാക്കറ്റ് വാങ്ങിയപ്പോൾ അതിന് 150 രൂപ മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഡിസ്കൗണ്ട് കഴിഞ്ഞ് ഇതിന് ₹148 ആണ് ബിൽ ചെയ്തത്.120 ഗ്രാമിന്റെ ഒരു സിംഗിൾ പാക്കറ്റിന് 150 രൂപ എം.ആര്‍.പി ഉള്ളപ്പോൾ, അങ്ങനെയുള്ള രണ്ട് പാക്കറ്റുകൾ (120×2 = 240 ഗ്രാം) ഒരുമിച്ച് ഡബിൾ പാക്കറ്റായി വാങ്ങുമ്പോൾ ആകെ വില 300 രൂപയിൽ കൂടാൻ പാടില്ലാത്തതാണ്. അതിനുപുറമേ സിംഗിൾ പാക്കറ്റുകളുടെ വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് സാധാരണയായി കമ്പനികൾ കോംബോ/ഡബിൾ പാക്കറ്റുകൾ ഉപഭോക്താക്കൾക്ക് നൽകാറുള്ളത്.എന്നാൽ ഇവിടെ സിംഗിൾ പാക്കറ്റിന് ₹150 ഉള്ളപ്പോൾ, രണ്ട് പാക്കറ്റുകൾ ഒരുമിച്ചുള്ള ഡബിൾ പാക്കറ്റിന് ₹320 (ഓഫർ കഴിഞ്ഞ് ₹310) ഈടാക്കുക വഴി ഉപഭോക്താവിനെ കമ്പനിയും വ്യാപാരിയും ചേർന്ന് വഞ്ചിക്കുകയായിരുന്നു എന്ന് കോടതി കണ്ടെത്തി. ഇത് കടുത്ത അന്യായമായ വ്യാപാര രീതിയും ഉപഭോക്തൃ സേവനത്തിലെ പോരായ്മയുമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.വ്യാപാരികളുടെയോ കമ്പനികളുടെയോ ഇത്തരം നടപടികൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതുമാണ്. 80 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഒരു കമ്പനിക്ക് ഉപഭോക്താക്കളെ വഞ്ചിക്കാനുള്ള ലൈസൻസില്ല” എന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.പരാതിക്കാരന്റെ ഭാഗം ശരിവെച്ച കോടതി :അന്യായമായി ഈടാക്കിയ 20 രൂപയും,​ഉപഭോക്താവിനുണ്ടായ മാനസിക വിഷമങ്ങൾക്കും നഷ്ടങ്ങൾക്കുമുള്ള പരിഹാരമായി 5,000 രൂപയും,​കോടതി വ്യവഹാര ചെലവുകൾക്കായി 5,000 രൂപയും ചേര്‍ത്ത് 10,020 നഷ്ടപരിഹാരമായി എതിർകക്ഷികളായ കോൾഗേറ്റ് കമ്പനിയും സൂപ്പർമാർക്കറ്റും ചേർന്ന് പരാതിക്കാരന് നൽകണമെന്നാണ് വിധി.

ഓപ്പറേഷൻ തൂഫാൻ പത്തനംതിട്ട ജില്ലയിൽ ഇതുവരെ 102 പേർ അറസ്റ്റിലായി

ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ശക്തമായ പരിശോധനകളും കർശന നടപടികളുമായി പത്തനംതിട്ട ജില്ലാ പോലീസ് മുന്നോട്ടു പോകുന്നു എന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു. ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 230 ലധികം റെയ്ഡുകൾ നടത്തി. ഞായറാഴ്ച മാത്രം ജില്ലയിൽ 14 കേസുകൾ രജിസ്റ്റർ ചെയ്യുകയും 15 പേർ അറസ്റ്റിൽ ആവുകയും ചെയ്തു. ഇതോടെ പദ്ധതി ആരംഭിച്ചതിനുശേഷം ജില്ലയിൽ അറസ്റ്റിലായരുടെ എണ്ണം 102 ആയി. ലഹരി വിപത്തിനെതിരെയുള്ള നടപടികൾ കൂടുതൽ കർശനമായി തന്നെ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു

എം.ആർ.പിയേക്കാൾ കൂടുതൽ തുക ഈടാക്കി: പെരുനാട് ബിവറേജസ് ഡിപ്പോ മാനേജർക്ക് 25,010 രൂപ പിഴ

മദ്യക്കുപ്പിയിൽ രേഖപ്പെടുത്തിയ പരമാവധി വിൽപ്പന വിലയേക്കാൾ കൂടുതൽ തുക ഈടാക്കിയ സംഭവത്തിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ പെരുനാട് ഡിപ്പോ മാനേജർക്കെതിരെ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ശക്തമായ നടപടി. പരാതിക്കാരന് നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ ആകെ 25,010 രൂപ നൽകാൻ കമ്മീഷൻ ഉത്തരവിട്ടു.​റാന്നി പെരുനാട് മാമ്പാറ സ്വദേശി വാലുപുരയിടത്തില്‍ എ.ടി ആകാശ് സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ഫോറം വിധി പ്രസ്താവിച്ചത്.​പെരുനാട് സ്ഥിതി ചെയ്യുന്ന ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും ഹർജിക്കാരൻ 650 മില്ലി.ലിറ്റര്‍ ബിയർ വാങ്ങിയപ്പോഴാണ് സംഭവം.​ബിയർ കുപ്പിയിൽ രേഖപ്പെടുത്തിയിരുന്ന എം.ആർ.പി 170 രൂപ മാത്രമായിരുന്നു.​എന്നാൽ കൗണ്ടറിലെ ജീവനക്കാർ ബില്ല് നൽകിയത് 180 രൂപയ്ക്കാണ്.​കുപ്പിയിലെ വിലയേക്കാൾ 10 രൂപ കൂടുതൽ ഈടാക്കിയത് ചോദ്യം ചെയ്ത ഹർജിക്കാരനോട്, കമ്പ്യൂട്ടറിലെ എം.ആർ.പി പ്രകാരമുള്ള തുകയേ വാങ്ങാൻ കഴിയൂ എന്നും പരാതിയുണ്ടെങ്കിൽ നൽകിക്കൊള്ളാനും ജീവനക്കാർ മോശമായ രീതിയിൽ മറുപടി നൽകി.​​പഴയ എം.ആർ.പി രേഖപ്പെടുത്തിയ സ്റ്റോക്കുകൾ പുതിയ വിലയിൽ വിൽക്കാൻ അനുമതി നൽകുന്ന ഗവൺമെന്റ് ഓർഡർ ഉണ്ടെന്നായിരുന്നു ബിവറേജസ് കോർപ്പറേഷന്റെ വാദം.​ഗവൺമെന്റിന്റെ ഈ നിർദ്ദേശം നിയമവിരുദ്ധമാണെന്ന് കമ്മീഷൻ കണ്ടെത്തി. 2009-ലെ ലീഗൽ മെട്രോളജി ആക്ട് സെക്ഷൻ 2(1))മദ്യകുപ്പി ഫ്രീ പാക്കേജ് ചരക്കാണ്. ഈ നിയമത്തിലെ (റൂൾ 18(2)) എന്നിവ പ്രകാരം പ്രീ-പാക്കേജ് ചെയ്ത ഒരു ഉൽപ്പന്നത്തിന്റെ മേൽ രേഖപ്പെടുത്തിയിട്ടുള്ള പരമാവധി വിലയേക്കാൾ കൂടുതൽ തുക ഈടാക്കാൻ പാടുള്ളതല്ല. പഴയ സ്റ്റോക്കുകൾ തീരുന്നതുവരെ പുതിയ ലേബലിൽ ഉയർന്ന വില ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമായ വ്യാപാര രീതിയാണ്.​”ഒരു ഉപഭോക്താവിന് ആവശ്യമുള്ളപ്പോൾ സർക്കാർ ഉത്തരവുകൾ പരിശോധിക്കാൻ കഴിഞ്ഞെന്നു വരില്ല. കുപ്പിയിൽ അച്ചടിച്ചിരിക്കുന്ന എം.ആർ.പി വില തന്നെയാണ് അന്തിമം. എതിർകക്ഷിയുടെ ഈ നടപടി അന്യായമായ വ്യാപാര രീതിയുടെ വ്യക്തമായ തെളിവാണെന്നും ഉപഭോക്തൃ കോടതി​കമ്മീഷൻ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.​അന്യായമായി ഈടാക്കിയ 10 രൂപയും​നഷ്ടപരിഹാരമായി 15,000 രൂപയും​കോടതി ചെലവിനത്തില്‍ 10,000 രൂപയും ചേര്‍ത്ത്25,010 രൂപ നല്‍കാനാണ് വിധി.വിധി വന്ന് നിശ്ചിത സമയത്തിനകം പരാതിക്കാരന് നൽകണമെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആർസിബിക്ക് തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് കീഴടക്കി

0

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 സീസണിൽ Royal Challengers Bengaluru കിരീടം നിലനിർത്തി. ഫൈനലിൽ Gujarat Titans നെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആർസിബി തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കിയത്. Virat Kohli യുടെ പുറത്താകാത്ത 75 റൺസിന്റെ ഇന്നിംഗ്സാണ് ടീമിന്റെ വിജയത്തിന് അടിത്തറയായത്.

ടോസ് നേടി ആദ്യം ബൗൾ ചെയ്ത ആർസിബി, ഗുജറാത്തിനെ 20 ഓവറിൽ 155/8 എന്ന സ്കോറിൽ ഒതുക്കി. തുടർന്ന് 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ഈ വിജയത്തോടെ ഐപിഎൽ ചരിത്രത്തിൽ തുടർച്ചയായി രണ്ട് കിരീടങ്ങൾ നേടുന്ന അപൂർവ നേട്ടത്തിലേക്കാണ് ആർസിബി എത്തിയത്. ക്യാപ്റ്റൻ Rajat Patidar ടീമിന്റെ കൂട്ടായ പ്രകടനത്തെയും പരിശീലകൻ Andy Flower ന്റെ നേതൃത്വത്തെയും വിജയത്തിന്റെ പ്രധാന കാരണങ്ങളായി വിശേഷിപ്പിച്ചു.

ഫൈനലിൽ പരാജയപ്പെട്ടെങ്കിലും, സീസണിലുടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച ഗുജറാത്ത് ടൈറ്റൻസ് മൂന്നാം തവണ ഫൈനലിലെത്തിയ നേട്ടവും സ്വന്തമാക്കി.

ഖത്തറിൽ ടയർ വിൽപ്പനയ്ക്ക് 6 മാസത്തെ അധിക കാലാവധി; പുതിയ സാങ്കേതിക നിബന്ധനകൾ പ്രഖ്യാപിച്ചു

0

 

ദോഹ: റോഡ് സുരക്ഷയും പ്രാദേശിക വിപണിയിലെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, ഖത്തർ സ്റ്റാൻഡേർഡൈസേഷൻ ആൻഡ് മെട്രോളജി ജനറൽ ഓർഗനൈസേഷൻ (QS) വാഹന ടയറുകളുടെ വിൽപ്പന കാലാവധി നീട്ടുന്നതിനുള്ള പുതിയ സാങ്കേതിക നിബന്ധനകൾ പ്രഖ്യാപിച്ചു. പുതിയ ചട്ടങ്ങൾ പ്രകാരം യാത്രാകാർ, ബസുകൾ, ലൈറ്റ് ട്രക്കുകൾ എന്നിവയുടെ ടയറുകൾക്ക് നിലവിലെ വിൽപ്പന കാലാവധിക്കു പുറമെ 6 മാസത്തെ അധിക വിൽപ്പന അനുമതി ലഭിക്കും.

എന്നാൽ ഈ ഇളവ് സ്വയമേവ ലഭിക്കില്ല. അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങളും സംഭരണ വ്യവസ്ഥകളും പാലിക്കുന്ന കമ്പനികൾക്കും ഡീലർമാർക്കും മാത്രമാണ് അധിക കാലാവധി അനുവദിക്കുക. അപേക്ഷകൾ പരിശോധിച്ചശേഷം എല്ലാ നിബന്ധനകളും പാലിക്കുന്ന കമ്പനികൾക്കാണ് അനുമതി നൽകുക.

അധിക വിൽപ്പന കാലാവധിക്ക് അംഗീകാരം ലഭിക്കുന്ന ടയറുകൾക്ക് ഉപഭോക്താക്കൾക്ക് കൂടുതൽ 3 മാസത്തെ വാറന്റിയും നൽകണം. ഇതോടെ ആ ടയറുകളുടെ ആകെ വാറന്റി കാലാവധി 1 വർഷവും 3 മാസവുമായി ഉയരും.

വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ 2026-ലെ നമ്പർ 35 തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ ചട്ടം നടപ്പാക്കുന്നത്. ടയർ സംഭരണവുമായി ബന്ധപ്പെട്ട ഖത്തർ സ്റ്റാൻഡേർഡ് QS 581 പുതുക്കി നിർബന്ധിത സാങ്കേതിക ചട്ടമാക്കിയതിന്റെ ഭാഗമായാണ് ഈ നടപടി.

അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ കമ്പനികളുടെ ഗോഡൗണുകളിലും ഷോറൂമുകളിലും വിൽപ്പന കേന്ദ്രങ്ങളിലുമായി പരിശോധനകളും ഓഡിറ്റുകളും തുടരുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുകയും വിപണിയിലെ ടയറുകളുടെ ഗുണനിലവാരവും സുരക്ഷയും വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് പുതിയ നടപടിയുടെ ലക്ഷ്യം.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്:സൗബിൻ ഷാഹിർ ഉൾപ്പെടെ മൂന്ന് പേർക്ക് എതിരെ കുറ്റപത്രം; *പരാതിക്കാരൻ സിറാജ് വലിയത്തറ

0

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെ അന്വേഷണം പുരോഗമിക്കുന്നു. ആരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സിനിമയ്ക്കായി ₹7 കോടി നിക്ഷേപിച്ചെങ്കിലും കരാർപ്രകാരമുള്ള ലാഭവിഹിതം ലഭിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ സാമ്പത്തിക ക്രമക്കേടുകളും വഞ്ചനയും നടന്നതായി അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്.

കേസിന്റെ പ്രധാന ആരോപണം

* ₹7 കോടി നിക്ഷേപം സ്വീകരിച്ചു.
* സിനിമ വൻ വിജയമായിട്ടും കരാറനുസരിച്ചുള്ള ലാഭവിഹിതം നൽകിയില്ല.
* ചില സാമ്പത്തിക വിവരങ്ങൾ തെറ്റായി അവതരിപ്പിച്ചെന്ന ആരോപണവും അന്വേഷണത്തിൽ ഉയർന്നിരുന്നു.
*കേസ് ഇപ്പോഴും നിയമനടപടികളിലാണ്; കുറ്റാരോപണങ്ങൾ കോടതി തെളിയിച്ചിട്ടില്ല.

കൊച്ചി മെട്രോ രണ്ടാം ഘട്ടം: റോഡ് പുനഃസ്ഥാപനം ജൂൺ ആറിനകം; ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പ്രത്യേക ക്രമീകരണങ്ങളുമായി കെഎംആർഎൽ

0

 

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കുഴിച്ച ഭാഗങ്ങളിലെ റോഡ് പുനഃസ്ഥാപന പ്രവർത്തനങ്ങൾ ജൂൺ ആറിനകം പൂർത്തിയാക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു. കാക്കനാട് ഭാഗത്തുള്ള പ്രധാന റോഡുകളിലെ യാത്രാ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി വിവിധ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മേഖലകളിൽ താൽക്കാലിക റോഡുകളുടെ നവീകരണം, ട്രാഫിക് ഡൈവർഷൻ സംവിധാനങ്ങൾ, മുന്നറിയിപ്പ് ബോർഡുകൾ എന്നിവ ശക്തിപ്പെടുത്തിയതായി കെഎംആർഎൽ അധികൃതർ അറിയിച്ചു. സ്കൂൾ-ഓഫീസ് സമയങ്ങളിലെ വാഹനത്തിരക്ക് നിയന്ത്രിക്കാൻ ട്രാഫിക് പോലീസുമായി സഹകരിച്ചും നടപടികൾ സ്വീകരിക്കുന്നുണ്ട്.

ജെ.എൽ.എൻ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതി നഗരത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷ. നിർമാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന താൽക്കാലിക ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനാണ് നിലവിലെ ക്രമീകരണങ്ങളെന്ന് കെഎംആർഎൽ വ്യക്തമാക്കി.

ബിജെപിയിൽ നിന്നും രാജിവെച്ച് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് സൂചന

0

 

ചെന്നൈ: തമിഴ്നാട്ടിലെ ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചതായി റിപ്പോർട്ടുകൾ. പാർട്ടി നേതൃത്വം അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി അണ്ണാമലൈയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. കേന്ദ്ര നേതൃത്വവുമായി ഉണ്ടായ തന്ത്രപരമായ അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രാജിക്കു പിന്നാലെ അണ്ണാമലൈ സ്വതന്ത്ര രാഷ്ട്രീയ പാത തിരഞ്ഞെടുക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനുള്ള സാധ്യതയും ചർച്ചയിലുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

അണ്ണാമലൈയുടെ തീരുമാനം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ബിജെപിയുടെ സംസ്ഥാന രാഷ്ട്രീയ തന്ത്രങ്ങളിലും ഈ നീക്കം പ്രതിഫലിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ

മാസപ്പടി കേസ്:* ഇഡി അന്വേഷണം തുടരാം; സിഎംആർഎല്ലിന്റെ അപ്പീൽ ഹൈക്കോടതി തള്ളി: കമ്പനിക്ക് കനത്ത തിരിച്ചടി

0

മുൻമുഖ്യമന്ത്രി പിണറായ് വിജയന്റെ മകൾ വീണയ്ക്ക് വീണ്ടും നോട്ടീസ് നൽകാൻ
ഇ ഡി

നടപടികൾ വേഗത്തിലാക്കാൻ ഇ ഡി

കൊച്ചി: സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട “മാസപ്പടി” കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി വിധിച്ചു. ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ (Cochin Minerals and Rutile Ltd.) നൽകിയ അപ്പീൽ കോടതി തള്ളുകയായിരുന്നു. ഇതോടെ കേസിൽ ഇഡിക്ക് അന്വേഷണ നടപടികൾ തുടരാനുള്ള നിയമതടസ്സം നീങ്ങി.

ഹൈക്കോടതിയുടെ പുതിയ വിധി സിഎംആർഎല്ലിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ കേസിൽ ഇഡി നടപടികൾക്കെതിരെ കമ്പനി കോടതിയെ സമീപിച്ചിരുന്നെങ്കിലും, അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.

കേന്ദ്രമന്ത്രിസഭയിൽ നിന്ന് ജോർജ് കുര്യൻ പുറത്തേക്ക്;* ക്രൈസ്‌തവ* അനുഭാവം ഫലം *കാണുന്നില്ല,ഹിന്ദുത്വയിലേക്ക് മടങ്ങാന്‍ പാര്‍ട്ടി നീക്കം

0

ക്രൈസ്‌തവ വിഭാഗങ്ങൾ പാർട്ടിക്ക് വോട്ട് ചെയ്യുന്നതിൽ പ്രകടിപ്പിച്ച വിമുഖതയാണ് നയം മാറ്റത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
മധ്യ-തെക്കൻ കേരളത്തിൽ സ്വാധീനമുള്ള ജില്ലകളിൽ പോലും വിജയിക്കാനായില്ല

ബിജെപിയും സംഘപരിവാർ സംഘടനകളും സംസ്ഥാനത്തെ ക്രൈസ്‌തവ സഭകളെ പാർട്ടിയോട് അടുപ്പിക്കാൻ നടത്തിവന്ന ക്രിസ്ത്യൻ ഔട്ട്‌റീച്ച് പരിപാടികൾക്ക് താൽക്കാലിക വിരാമമെന്ന് സൂചന.
കേന്ദ്രമന്ത്രിസഭയിൽ അംഗമായ ജോർജ് കുര്യന് വീണ്ടും രാജ്യസഭാ സീറ്റ് നൽകേണ്ടതില്ലെന്ന ബിജെപി തീരുമാനത്തിൽ നിന്നുമാണ് ഇത് വ്യക്തമാകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്‌തവ വിഭാഗങ്ങൾ പാർട്ടിക്ക് വോട്ട് ചെയ്യുന്നതിൽ പ്രകടിപ്പിച്ച വിമുഖതയാണ് ബിജെപിയെയും സംഘപരിവാർ സംഘടനകളെയും നയം മാറ്റത്തിലേക്ക് നയിച്ചതെന്നും കരുതപ്പെടുന്നു.

കേരളത്തിൽ നിലവിലുണ്ടായിരുന്ന ഭരണ വിരുദ്ധ വികാരത്തെ ക്രൈസ്‌തവ വിഭാഗത്തിൻ്റെ പിന്തുണയോടെ തങ്ങൾക്കനുകൂലമാക്കി കോൺഗ്രസിൻ്റെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തി സംസ്ഥാനത്ത് നിർണായക ശക്തിയാകണമെന്ന കണക്കുകൂട്ടലാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാൽ ന്യൂനപക്ഷങ്ങളുടെ വോട്ട് പൂർണമായും കോൺഗ്രസിന് അനുകൂലമായി ചെയ്‌തതോടെ ബിജെപിക്ക് സീറ്റുകൾ ലഭിച്ചെങ്കിലും പാർട്ടിയെ സംസ്ഥാനത്ത് നിർണായക ശക്തിയാക്കാൻ കഴിഞ്ഞില്ല.

ബിജെപി നയം മാറ്റുന്നു.
പാർട്ടി പിന്തുടരുന്ന ക്രിസ്ത്യൻ ഔട്ട് റീച്ച് തൽക്കാലം മാറ്റിവയ്ക്കാൻ ബിജെപി തീരുമാനിച്ചതിൻ്റെ പ്രതിഫലനമാണ് ജോർജ് കുര്യന് സീറ്റ് നിഷേധിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ കണക്ക് കൂട്ടുന്നു.
ജോർജ് കുര്യൻ കേരളത്തിൽ മന്ത്രിയായിരുന്നിട്ട് പാർട്ടിക്ക് നേട്ടമില്ലെന്നാണ് ബിജെപി വിലയിരുത്തൽ. അതുകൊണ്ടാണ് അദ്ദേഹത്തെ മാറ്റിയതെന്നും ക്രൈസ്‌തവ ന്യൂനപക്ഷത്ത് നിന്നും പിന്നീട് മറ്റൊരാളെ മന്ത്രിയാക്കിയേക്കാമെന്നുമാണ് സൂചനയെന്നും നീരിക്ഷകർ അനുമാനിക്കുന്നു.