റാന്നിയിൽ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി റാന്നി പഞ്ചായത്തും എം എസ് ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് ലഹരി വിരുദ്ധ റാലി നടത്തി. ഫുട്ബോളാണ് ലഹരിയെന്ന ആശയം മുൻ നിർത്തിയാണ് ലഹരി വിരുദ്ധറാലി നടത്തിയത് തിങ്കൾ രാവിലെ 10ന്
പെരുമ്പുഴ ബസ്സ്റ്റാൻഡിൽ നിന്നാരംഭിച്ച റാലിക്ക് റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ ഫ്ലാഗോഫ് ചെയ്തു. റാന്നി എംഎൽഎ പഴകുളം മധു ആശംസ അർപ്പിച്ചു. ഡോ. അജാസ് ലഹരി വിരുദ്ധ സന്ദേശം നൽകി. പഞ്ചായത്ത് വൈസ്.പ്രസിഡൻ്റ് ബാബുരാജ് റാലിക്ക് നേതൃത്വം നല്കി
ജനപ്രതിനിധികൾ, എക്സൈസ്, ഹരിത കർമസേന, കുടുംബശ്രീ, എംഎസ് സ്കൂളിലെ എസ്പിസി, എൻഎസ്എസ്, ലി റ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ്
ഗൈഡ് കുട്ടികൾ ചേർന്ന് നടത്തിയ റാലി പോലീസ് സ്റ്റേഷൻ പടിയിലെത്തി തിരിഞ്ഞ് . എംഎസ് ഗ്രൗണ്ടിൽ എത്തി.തുർന്ന് നടന്ന പെനൽറ്റി ഷൂട്ട് ഔട്ട് സൗഹൃദ മത്സരം സ്കൂൾ മാനേജർ കെ.സി.ജേക്കബ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ സ്മിജു ജേക്കബ്, പ്രഥമാധ്യാപിക സിംലമോൾ ഏബ്രഹാം, പഞ്ചായത്ത് ജീവനക്കാർ അദ്ധ്യാപകർപങ്ക്ടുത്തു
ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി പഞ്ചായത്തും എം എസ് ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് ലഹരി വിരുദ്ധ റാലി നടത്തി
പത്തനംതിട്ട കൊടുമണ്ണിൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആൾ പോലീസിൻ്റെപിടിയിലായി
കൊടുമൺ പോലീസ് സ്റ്റേഷൻ പരിധിയിൽ ശണ്ഠനല്ലൂർ ഇടിഞ്ചിറ ദേവി ക്ഷേത്രത്തിലെ കെടാവിളക്ക് ഉൾപ്പെടെ അഞ്ച് തൂക്കു വിളക്കുകൾ മോഷണം ചെയ്ത ആളെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമൺ ഇടത്തിട്ട എന്ന സ്ഥലത്ത് മടുക്ക വിളയിൽ വീട്ടിൽ അജിത്ത് (50) എന്ന ആളാണ് പിടിയിലായത്. ഞായറാഴ്ച രാത്രി 8:30 മണിയോടെ ഇടിഞ്ചിറ ദേവീക്ഷേത്രത്തിൽ നിന്നും ചാക്കുകെട്ടുമായി പോകുന്നതായി കണ്ട ആളെ നാട്ടുകാർ തടഞ്ഞു നിർത്തുകയും കുടുംബം പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു. ചാക്ക് തുറന്നു പരിശോധന പോലീസിന് ഇടിഞ്ചിറ ദേവീക്ഷേത്രത്തിലെ കെടാവിളക്ക് ഉൾപ്പെടെ 5 വലിയ തൂക്കു വിളക്കുകൾ കാണാൻ കഴിഞ്ഞു. തുടർന്ന് കൊടുമൺ പോലീസ് ക്ഷേത്ര ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ആയിരുന്നു. ഇൻസ്പെക്ടർ എസ് എച്ച് ഒ ശ്രീലാൽ ചന്ദ്രശേഖരൻ , എസ് ഐ ജിനു ജെ യു , സി പി ഒ മാരായ തോമസ് .ജെ, സാബു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
പ്രിയദർശിനി ബസ്സിന് മല്ലപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി
സ്ത്രീകൾക്ക് യാത്രാസൗകര്യം അനുവദിച്ചുകൊണ്ട് തിരുവല്ലയിൽ നിന്നും പുറപ്പെട്ട കെഎസ്ആർടിസിയുടെ ആദ്യ പ്രിയദർശിനി ബസ്സിന് മല്ലപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം കെ സുബാഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കെജി സാബു, തോമസ് മാത്യു, ജോൺസൺ കുര്യൻ,മധു ചെമ്പുകുഴി,ലിബിൻ വടക്കേടത്ത്, കീഴ് വായ്പൂര് ശിവരാജൻ, സിന്ധു സുബാഷ്. ഗ്രേസി മാത്യു,റെജി തേക്കുങ്കൽ, റെജി പമ്പഴ, ചന്ദ്രശേഖരൻ നായർ, ജീന ചാക്കോ, അനു എബി വർഗീസ്, സന്തോഷ് ചാമക്കാല, സോഫി ജോജോ, തമ്പി കോട്ടച്ചേരിയിൽ,സൂസൻ ഡാനിയൽ, മോളി കുട്ടി സിബി, അനീഷ് മാത്യു എന്നിവർ പ്രസംഗിച്ചു. വനിതാ കണ്ടക്ടർ ബിന്ദു ഷാജിയാണ് 0 ടിക്കറ്റ് നൽകിയത്..
ഓപ്പറേഷൻ തൂഫാൻ പത്തനംതിട്ട ജില്ലയിൽ ഇതുവരെ 201 പേർ അറസ്റ്റിലായി ശനിയാഴ്ച മാത്രം അറസ്റ്റിലായത് 53 പേർ

ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ശക്തമായ പരിശോധനകളും കർശന നടപടികളുമായി പത്തനംതിട്ട ജില്ലാ പോലീസ് മുന്നോട്ടു പോകുന്നു എന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു. ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 820 ലധികം റെയ്ഡുകൾ നടത്തി. ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന നൂറോളം ക്യാമ്പുകളിൽ ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുമായി വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധനകൾ നടത്തി. എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും വിവിധയിടങ്ങളിലായി പരിശോധനകൾ നടന്നു. ശനിയാഴ്ച മാത്രം ജില്ലയിൽ 52 കേസുകൾ രജിസ്റ്റർ ചെയ്യുകയും 53 പേർ അറസ്റ്റിൽ ആവുകയും ചെയ്തു. ഇതോടെ പദ്ധതി ആരംഭിച്ചതിനുശേഷം ജില്ലയിൽ അറസ്റ്റിലായരുടെ എണ്ണം 201 ആയി. ലഹരി വിപത്തിനെതിരെയുള്ള നടപടികൾ കൂടുതൽ കർശനമായി തന്നെ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു .
വേൾഡ് കപ്പ് ആവേശം വാനോളമുയർത്തി റാന്നി എസ്.സി. ഹയർ സെക്കൻ്ററി സ്കൂളിൽ ‘കിക്ക് ഓഫ് നടന്നു
ഫുട്ബോൾ ലോകം കാത്തിരിക്കുന്ന മഹാമേളയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാന്നി എസ്.സി. ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച വേൾഡ് കപ്പ് കിക്ക് ഓഫ് നടന്നു. കായികപ്രേമികളായ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ മാനേജിംഗ് ബോർഡ്, പിടിഎ പ്രതിനിധികളും, പൗര പ്രമുഖരും പങ്കെടുത്തു.
കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്ത്, ഔദ്യോഗികമായി പന്ത് തട്ടി ‘കിക്ക് ഓഫ്’ കർമ്മം നിർവ്വഹിച്ചു. കുട്ടികളുടെ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.സ്കൂൾ ഫുട്ബോൾ ടീമിന് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. വരും ദിവസങ്ങളിൽ വിപുലമായ കായിക പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
സ്കൂൾ പ്രിൻസിപ്പൽ ഷൈനി എബ്രഹാം . സ്കൂൾ പ്രഥമ അധ്യാപിക അനി മാത്യു, സ്കൂൾ മാനേജിംഗ് ബോർഡ് സെക്രട്ടറി . ബിനോജ് മാത്യു, പിടിഎ പ്രസിഡണ്ട് ,ഷിബു റാന്നി ,വൈസ് പ്രസിഡൻ്റ് ഷിബു അലക്സാണ്ടർ കോലത്ത്, കായിക അധ്യാപകൻ ജോർജജ് വർഗീസ് ,ബെറ്റ്സി കെ ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
വേൾഡ് കപ്പ് ആവേശം വാനോളമുയർത്തി റാന്നി എസ്.സി. ഹയർ സെക്കൻ്ററി സ്കൂളിൽ ‘കിക്ക് ഓഫ് നടന്നു
ഫുട്ബോൾ ലോകം കാത്തിരിക്കുന്ന മഹാമേളയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാന്നി എസ്.സി. ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച വേൾഡ് കപ്പ് കിക്ക് ഓഫ് നടന്നു. കായികപ്രേമികളായ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ മാനേജിംഗ് ബോർഡ്, പിടിഎ പ്രതിനിധികളും, പൗര പ്രമുഖരും പങ്കെടുത്തു.
കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്ത്, ഔദ്യോഗികമായി പന്ത് തട്ടി ‘കിക്ക് ഓഫ്’ കർമ്മം നിർവ്വഹിച്ചു. കുട്ടികളുടെ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.സ്കൂൾ ഫുട്ബോൾ ടീമിന് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. വരും ദിവസങ്ങളിൽ വിപുലമായ കായിക പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
സ്കൂൾ പ്രിൻസിപ്പൽ ഷൈനി എബ്രഹാം . സ്കൂൾ പ്രഥമ അധ്യാപിക അനി മാത്യു, സ്കൂൾ മാനേജിംഗ് ബോർഡ് സെക്രട്ടറി . ബിനോജ് മാത്യു, പിടിഎ പ്രസിഡണ്ട് ,ഷിബു റാന്നി ,വൈസ് പ്രസിഡൻ്റ് ഷിബു അലക്സാണ്ടർ കോലത്ത്, കായിക അധ്യാപകൻ ജോർജജ് വർഗീസ് ,ബെറ്റ്സി കെ ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
ഓപ്പറേഷൻ തൂഫാൻ പത്തനംതിട്ട ജില്ലയിൽ ഇതുവരെ 140 പേർ അറസ്റ്റിൽ
പത്തനംതിട്ട ജില്ലയിൽഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ശക്തമായ പരിശോധനകളും കർശന നടപടികളുമായി പത്തനംതിട്ട ജില്ലാ പോലീസ്. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ നടത്തിവന്ന പ്രവർത്തനങ്ങളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനും ജില്ലയിലെ പോലീസിന് സാധിച്ചുഎന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു. ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 650 ലധികം റെയ്ഡുകൾ നടത്തി. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജില്ലാ ഡാൻസാഫ് ടീം സംസ്ഥാന പോലീസിന് തന്നെ അഭിമാനമാകുന്ന തരത്തിൽ വൻതോതിൽ ലഹരി മരുന്നുകൾ പിടിച്ചെടുക്കുന്നതിനും അന്തർ സംസ്ഥാന ബന്ധങ്ങൾ ഉള്ള ലഹരിക്കടത്ത് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കുന്നതിനും സഹായകരമായി പ്രവർത്തിച്ചു. ജില്ലാ ഡാൻസാഫ് ടീമിന് പുറമേ അഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മാരുടെ നിയന്ത്രണത്തിൽ ഒരു സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പോലീസുദ്യോഗസ്ഥർ വീതം അടങ്ങുന്ന അഞ്ച് സബ് ഡിവിഷൻ ഡാൻസാഫ് ടീമുകളും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ജില്ലാ പോലീസിന് കരുത്തായി മുഴുവൻ സമയവും പ്രവർത്തിക്കുന്നു. ഇതിനും പുറമേ ജില്ലയിലെ 23 പോലീസ് സ്റ്റേഷനുകളിലെയും സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടുന്ന വിവിധ സംഘങ്ങളായി തിരിഞ്ഞ് ഓരോ സ്റ്റേഷൻ പരിധിയിലും ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ പതിവായും തുടർച്ചയായും പരിശോധനകൾ നടക്കുന്നു. ജില്ലാ രഹസ്യാന്വേഷണ വിഭാഗം ജില്ലാ പോലീസ് മേധാവിക്ക് കൈമാറുന്ന വിവരങ്ങൾ അനുസരിച്ച് വിവിധതരത്തിലുള്ള ലഹരി മരുന്നുകളുടെ ഉപയോഗം കച്ചവടം എന്നിവ നടക്കാൻ സാധ്യതയുള്ള ഇരുനൂറ്റി അമ്പതോളം സ്ഥലങ്ങൾ ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ ജില്ലയിലെ മുഴുവൻ സ്കൂളുകളും കോളേജ് പരിസരങ്ങളും പോലീസിന്റെ തുടർച്ചയായ നിരീക്ഷണത്തിലുമാണ്. മെയ് രണ്ടിന് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്) പദ്ധതി വ്യാഴാഴ്ച 10 ദിവസം പൂർത്തീകരിച്ചപ്പോൾ നിരോധിത പുകയില ഉല്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് 83 കേസുകളും, കഞ്ചാവ് , എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി മരുന്നുകളുടെ ഉപയോഗവും വിപണവും ആയി ബന്ധപ്പെട്ട് 47 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ ജില്ലയിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതിയിൽ 130 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 140 പേർ ഇതുവരെ അറസ്റ്റിൽ ആയിട്ടുണ്ട്. ലഹരി വിപത്തിനെതിരെയുള്ള നടപടികൾ കൂടുതൽ കർശനമായി തന്നെ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് പറഞ്ഞു.
ഐ.ടി.ഐ പ്രവേശനം/ഡ്രൈവറെ ആവശ്യമുണ്ട്/ഗസ്റ്റ് ലക്ചറര്‍ താല്‍ക്കാലിക നിയമനം/വര്‍ക്ക്‌ഷോപ്പ് സൂപ്രണ്ട് താല്‍ക്കാലിക നിയമനം//ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശന കൗണ്‍സിലിംഗ്/ഫീമെയില്‍ വാര്‍ഡന്‍ താല്‍ക്കാലിക നിയമനം/ലേലം/ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്

ഗസ്റ്റ് ലക്ചറര്‍ താല്‍ക്കാലിക നിയമനം
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികകളിലെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഒന്നാം ക്ലാസ്സോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക്ക് ബിരുദം. എം.ടെക്ക്, പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജൂണ്‍ 15 രാവിലെ 10 നും കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ രാവിലെ 11 നും കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0469 2650228.
വര്‍ക്ക്‌ഷോപ്പ് സൂപ്രണ്ട് താല്‍ക്കാലിക നിയമനം
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ വര്‍ക്ക്‌ഷോപ്പ് സൂപ്രണ്ട് തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഒന്നാം ക്ലാസ്സോടെ ബന്ധപ്പെട്ട വിഷയത്തില്‍ (മെക്കാനിക്കല്‍) ബി.ടെക്ക് ബിരുദം. എം.ടെക്ക്, പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 16 രാവിലെ 10 ന് കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0469 2650228.
കൊറ്റനാട് ഹോമിയോ ആശുപത്രിയില്‍ പ്രത്യേക പനി ഒ.പി
ജൂണ്‍ 15 മുതല്‍ കൊറ്റനാട് ജില്ല ഹോമിയോ ആശുപത്രിയില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക പനി ഒ.പി ആരംഭിക്കുന്നു. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടുവരെ രോഗികള്‍ക്ക് പ്രത്യേക പരിശോധനയും ചികത്സയും ലഭിക്കും. ലാബ് സേവനങ്ങളും സൗജന്യ ഹോമിയോ മരുന്നുകളും ഒരുക്കിയിട്ടുണ്ട്. ദീര്‍ഘനേരം കാത്തു നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് മുന്‍കൂര്‍ ബുക്കിംഗ് സൗകര്യവുമുണ്ട്. ഫോണ്‍: 0469 2776000.
ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശന കൗണ്‍സിലിംഗ്
പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശന റാങ്ക് പട്ടികയില്‍ ഉള്ളവരും പത്തനംതിട്ട ജില്ലയിലേക്ക് കൗണ്‍സിലിംഗ് രജിസ്‌ട്രേഷന്‍ ചെയ്തവരുമായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/കേപ്/സെല്‍ഫ് ഫിനാന്‍സിംഗ് പോളിടെക്നിക്കുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂണ്‍ 17, 18 തീയതികളില്‍ വെണ്ണിക്കുളം എം വി ജി എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ നടക്കുന്ന അഭിമുഖത്തിലൂടെ പ്രവേശനം നല്‍കും. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷാകര്‍ത്താവിനോടൊപ്പം ഹാജരാകണം. വെബസൈറ്റ്: www.polyadmission.org/let ഫോണ്‍: 0469 2650228.
ഡ്രൈവറെ ആവശ്യമുണ്ട്
കുളനട ഗ്രാമപഞ്ചായത്തിലെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഓടിക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പരിചയ സമ്പന്നരായ ഡ്രൈവര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 25-55, യോഗ്യത – ത്രീ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് (കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്കും പ്രദേശത്ത് സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന, പ്രാദേശിക വഴികളെക്കുറിച്ച് പരിചയം അഭികാമ്യം). അവസാന തീയതി ജൂണ്‍ 18. ഫോണ്‍ 04734 260272.
ഐ.ടി.ഐ പ്രവേശനം
സര്‍ക്കാര്‍ ഐ.ടി.ഐ കളിലേക്ക് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in ല്‍ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം അടുത്തുള്ള സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കണം. അവസാന തീയതി ജൂണ്‍ 30. ഫോണ്‍: 0468 2258710, 8281776330.
മെയില്‍ വാര്‍ഡന്‍ താല്‍ക്കാലിക നിയമനം
പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മെയില്‍ വാര്‍ഡന്‍ തസ്തികയില്‍ ഓപ്പണ്‍ പ്രയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്ത ഒരു താല്‍കാലിക ഒഴിവുണ്ട്. യോഗ്യത – എസ്.എസ്.എല്‍.സി, ഹോസ്റ്റല്‍ വാര്‍ഡന്‍ തസ്തികയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം (സാമൂഹ്യ നീതിവകുപ്പിന്റെ അംഗീകാരമുള്ളത്). അടിസ്ഥാന ശമ്പളം 26,500-60,700 രൂപ. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജൂണ്‍ 20ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.
ഫീമെയില്‍ വാര്‍ഡന്‍ താല്‍ക്കാലിക നിയമനം
പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫീമെയില്‍ വാര്‍ഡന്‍ തസ്തികയില്‍ ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി, എസ്.സി പ്രയോറിറ്റി എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത രണ്ട് താല്‍കാലിക ഒഴിവുണ്ട്. യോഗ്യത – എസ്.എസ്.എല്‍.സി, ഹോസ്റ്റല്‍ വാര്‍ഡന്‍ തസ്തികയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം (സാമൂഹ്യ നീതിവകുപ്പിന്റെ അംഗീകാരമുള്ളത്). അടിസ്ഥാന ശമ്പളം 26,500-60,700 രൂപ. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജൂണ്‍ 20 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.
ലേലം
കേച്ചേരില്‍ എന്റര്‍പ്രൈസസ് സ്ഥാപനത്തിന്റെയും ഉടമയുടെയും പേരിലുള്ള പുരയിടവും ബഹുനില കെട്ടിടവും ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ജൂലൈ രണ്ട് രാവിലെ 11.30 ന് ഏനാത്ത് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04734 224826.
ക്വട്ടേഷന്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കാന്റീന്‍ നടത്തുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മുന്‍പരിചയം ഉള്ളവര്‍ക്ക് പരിഗണന. പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ്, മണ്ണടിശ്ശാല പി.ഒ, വെച്ചൂച്ചിറ വിലാസത്തില്‍ ജൂണ്‍ 29 ഉച്ചയ്ക്ക് രണ്ടിനു മുമ്പ് ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍: 04735 266671.
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആര്‍.സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് https://app.srccc.in/register ല്‍ അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 30. അപേക്ഷ ഫോം തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0471 2570471, 9846033001
അസ്മിത ഖേലോ ഇന്ത്യ വനിതാ സൈക്ലിംഗ് സിറ്റി ലീഗ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഫ്ലാഗ് ഓഫ് ചെയ്തു
അസ്മിതഖേലോ ഇന്ത്യ വനിതാ സൈക്ലിംഗ് സിറ്റി ലീഗ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഫ്ലാഗ് ഓഫ് ചെയ്തു
വനിതാ കായികരംഗത്തെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും സ്ത്രീശാക്തീകരണത്തിന് പ്രോത്സാഹനം നൽകുന്നതിനുമായി സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലും കേരള സൈക്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുമായി സംഘടിപ്പിച്ച അസ്മിത ഖേലോ ഇന്ത്യ വനിതാ സൈക്ലിംഗ് സിറ്റി ലീഗ് പത്തനംതിട്ട ജില്ലയിലെ കൊടുമണിൽ നടന്നു.
എംജിഎം സെൻട്രൽ സ്കൂൾ കൊടുമണിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി അഡ്വ. സി.വി. ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ. ഐ.പി.എസ് മത്സരങ്ങൾക്ക് ഫ്ലാഗ് ഓഫ് നിർവഹിച്ചു. 60 ൽ അധികം വനിത സൈക്ലിസ്റ്റുകൾ മത്സരങ്ങളിൽ പങ്കെടുത്തു
മോഷ്ടിച്ച എയർഗണ്ണുമായി കോന്നി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ റിമാൻഡിലായി
മോഷ്ടിച്ച എയർഗണ്ണുമായി കോന്നി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ റിമാൻഡിലായി
കോന്നി അരുവാപുലം ഊട്ടുപാറ എന്ന സ്ഥലത്ത് ഷോൺ വില്ലയിൽ ഷോൺ തോമസ് (19) , ഊട്ടുപാറ തൂംകുഴിയിൽ വീട്ടിൽ സജിൻ വർഗീസ് (19) എന്നിവരാണ് കോന്നി പോലീസിന്റെ പിടിയിലായത്. മദ്യലഹരിയിൽ കയ്യിൽ ഒരു എയർ പിസ്റ്റളുമായി ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിയോടെ കോന്നി ടൗണിൽ രണ്ട് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന വിവരമറിഞ്ഞ് കോന്നി സബ് ഇൻസ്പെക്ടർ ഷൈജുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ കയ്യിൽ നിന്ന് ഒരു എയർ പിസ്റ്റളും പിടിച്ചെടുത്തു. സ്റ്റേഷൻ ജാമ്യം നൽകാവുന്ന കുറ്റമായതിനാൽ ഇവരിൽനിന്ന് പിസ്റ്റൾ പിടിച്ചെടുക്കുകയും യുവാക്കളെ ജാമ്യത്തിൽ വിടുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളെക്കുറിച്ച് കോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് ഊട്ടുപാറയിൽ തന്നെയുള്ള മറ്റൊരു വീട്ടിൽ നിന്ന് മോഷ്ടിച്ചെടുത്തതാണ് എന്ന് മനസ്സിലാകുന്നത്. തുടർന്ന് പോലീസ് പിസ്റ്റളിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തുകയും വീട് തുറന്നു പരിശോധിച്ചതിൽ എയർപിസ്റ്റൾ കൂടാതെ ഒരു ഗിറ്റാറും മോഷണം പോയതായി മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് ഇന്നലെ രാത്രിയോടെ പ്രതികളെ അറസ്റ്റ് ചെയ്തു. സ്റ്റേഷനിൽ എത്തിച്ച ഇവരെ മോഷണം നടന്ന വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇൻസ്പെക്ടർ SHO രതീഷിന്റെ നേതൃത്വത്തിൽ SI മാരായ ഷൈജു , അഭിലാഷ് , SCPO ബിജു , സുനിൽ , CPO മാരായ അഖിൽ ജോമോൻ സന്തോഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

