റാന്നിയിൽ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി റാന്നി പോലീസ് സ്റ്റേഷൻ്റെ നേതൃത്വത്തിൽ പോലീസ്, എക്സൈസ് വകുപ്പ്, മോട്ടോർ വാഹന വകുപ്പും സംയുക്തമായി കൂട്ടയോട്ടവും, ലഹരി വിരുദ്ധ സന്ദേശവും സംഘടിപ്പിച്ചു. വെള്ളി രാവിലെ 9.30ന് ഇട്ടിയപ്പാറ ടൗൺ ബസ്റ്റാൻ്റിൽ നിന്നും മുതൽ റാന്നി എസ് സി ബി പടി വരെ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു . റാന്നി എംഎൽഎ .പഴകുളം മധു കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു . വിവിധ കായിക , സാമൂഹ്യ – സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ ,പൊതു പ്രവർത്തകർ, പോലീസ് , എക്സൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ , വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ് പി സി, കേഡറ്റുകൾ , എൻ എസ് എസ് വളണ്ടിയേഴ്സ് , ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പോലീസിനോടും എക്സൈസിനോടും ഒപ്പം ചേർന്ന് പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരായ തൂഫാൻ വാരിയേഴ്സ് , പൊതുജനങ്ങൾ മുതലായവർ പങ്കെടുത്തു . തുടർന്ന് നടന്ന ലഹരി വിരുദ്ധ ബോധവല്കരണ ക്ലാസ് പഴകുളം മധു എം എൽ എ പ്രതിഞ്ജ ചൊല്ലി ഉദ്ഘാടനം ചെയ്തു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, ശശികല രാജശേഖരൻ, അങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് ബി സുരേഷ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുവർഗീസ്, റാന്നി എസ്എച്ച് ഒ പ്രജീഷ് ശശി, റാന്നി താലൂക്ക് ഹോസ്പിറ്റൽ ആർ എം ഒ ഡോ.അഞ്ജന, എന്നിവർ സംസാരിച്ചു.റാന്നി എക്സൈസ് ഇൻസ്പെക്ടർ ഹരിഹരൻ ഉണ്ണി, പെരുനാട് എസ് ഐ, സണ്ണി എന്നിവർ ക്ലാസ് നയിച്ചു
ലഹരി വിരുദ്ധ ദിനത്തിൽ റാന്നി പോലീസ് സ്റ്റേഷൻ്റെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു
RELATED ARTICLES

