Thursday, September 17, 2026
HomeUncategorizedസെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം: ജില്ല കലക്ടര്‍

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം: ജില്ല കലക്ടര്‍

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍. ചേംബറില്‍ ചേര്‍ന്ന സെന്‍സ് പുരോഗതി അവലോകന യോഗത്തിലാണ് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടറുടെ നിര്‍ദേശം. ജില്ലയില്‍ 15,000 ല്‍ അധികം പേര്‍ നിലവില്‍ സെന്‍സസ് സ്വയം വിവരം നല്‍കി. നഗരസഭ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ റെസിഡന്റ്സ് അസോസിയേഷന്‍, വ്യാപാര വ്യവസായ സമിതി തുടങ്ങിയവയെ സെല്‍ഫ് എന്യൂമറേഷന്‍ പ്രചാരണത്തില്‍ പങ്കാളിയാക്കണം. എസ് സി- എസ് ടി പ്രമോട്ടര്‍മാര്‍ ഉന്നതികള്‍ സന്ദര്‍ശിച്ച്  പ്രോല്‍സാഹനം നല്‍കണം. ജില്ല പട്ടികജാതി- പട്ടികവര്‍ഗ ഓഫീസര്‍, ബിഡിഒ എന്നിവര്‍ ഇത് ഉറപ്പാക്കണം. സഹജീവനക്കാര്‍ സെല്‍ഫ് എന്യൂമറേഷന്‍ ചെയ്തെന്ന് ജില്ല ഓഫീസര്‍മാര്‍ ഉറപ്പാക്കണം. കുടുംബശ്രീ അയല്‍കൂട്ടം അംഗങ്ങള്‍ക്ക് സെല്‍ഫ് എന്യൂമറേഷന്‍ നടത്തുന്നതിന് സഹായം നല്‍കണം. ഇതിനായി സിഡിഎസ് ചെയര്‍പേഴ്സണ്‍മാരുടെ യോഗം ചേരാന്‍ തദ്ദേശവകുപ്പ് ജില്ല ജോയിന്റ് ഡയറക്ടര്‍, കുടുംബശ്രീ ജില്ല കോര്‍ഡിനേറ്റര്‍ എന്നിവര്‍ നടപടി സ്വീകരിക്കണം. അധ്യാപക രക്ഷാകര്‍ത്തൃ സമിതികളില്‍ സെല്‍ഫ് എന്യൂമറേഷന്‍ പ്രചാരണത്തിന് വിദ്യാഭ്യാസവകുപ്പ് ഉപഡയറക്ടര്‍ മുന്‍കൈയെടുക്കണം. എന്‍എസ്എസ്, എന്‍സിസി തുടങ്ങിയവയുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ജില്ല കലക്ടര്‍ പറഞ്ഞു.
തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, എഡിഎം ആര്‍ രാജലക്ഷ്മി, അടൂര്‍ ആര്‍ഡിഒ ടി ബിനുരാജ്, അഡീഷണല്‍ സെസന്‍സ് ഓഫീസര്‍മാര്‍,  ചാര്‍ജ് ഓഫീസര്‍മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments