Thursday, September 17, 2026
HomeUncategorizedഎൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നാറാണംമൂഴി പഞ്ചായത്ത് കമ്മറ്റിയുടെ നേത്രത്വത്തിൽ പോസ്റ്റ്‌...

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നാറാണംമൂഴി പഞ്ചായത്ത് കമ്മറ്റിയുടെ നേത്രത്വത്തിൽ പോസ്റ്റ്‌ ഓഫീസിന് മുൻപിൽ ധർണ നടത്തി

തൊഴിലുറപ്പ് തൊഴിലാളികൾ
വീണ്ടും സമര മുഖത്തിറങ്ങേണ്ട സ്ഥിതിയാണ്.വി.ബി.ജി. റാംജി എന്ന കരിനിയമംഈ പദ്ധതി ഇല്ലാതാകുന്നതിന് ഇടയാക്കും.
ജൂലായ് 1 മുതൽ പുതിയ മാർഗരേഖ പ്രകാരം തൊഴിൽ ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല.
ഒരു പഞ്ചായത്തിലും എന്ത് ചെയ്യണ മെന്ന് ഒരു വ്യക്തതയുമില്ല.
60% വിഹിതം കേന്ദ്രമാണ് വക്കുന്നത്.
40% സംസ്ഥാനവും വഹിക്കണമെന്നാണ് പുതിയ നിയമം.മുമ്പ് 90% വും കേന്ദ്രവിഹിതമായിരുന്നു.
125 ദിവസം ജോലി നൽകുമെന്ന് പറഞ്ഞകേന്ദ്ര സർക്കാർ
25 ദിവസം ജോലി ലഭിക്കാനുള്ള തുക പോലും അനുവദിച്ചിട്ടില്ല..
കേരളത്തിന് ഏകദേശം
3300 കോടി മാത്രം
സംസ്ഥാനമാകട്ടെ 2250 കോടി യെങ്കിലും വക്കണം.
യു ഡി എഫ് സർക്കാർ 1400 കോടി മാത്രമേ ബഡ്ജറ്റിൽ പറയുന്നുള്ളു…
പഞ്ചായത്തിൽ പോയി അപേക്ഷ കൊടുത്ത് 15 ദിവസത്തിനുള്ളിൽ ജോലി കിട്ടുന്നതായിരുന്നു മുൻ വ്യവസ്ഥ.
ഏതൊക്കെ പ്രവൃത്തികൾ ഏറ്റെടുക്കാൻ കഴിയുമെന്നത് പഞ്ചായത്തിന് തീരുമാനിക്കാമായിരുന്നു എന്നതും മാറുന്നു. ഇനി അതുംകേന്ദ്രം നിശ്ചയിക്കുന്ന സമിതി തീരുമാനിക്കും.
പുതിയ നിയമമനുസരിച്ച് കഠിനാധ്വാന സ്വഭാവമുള്ള ജോലികളും,
സാധന ഘടകങ്ങൾ മാത്രംഉപയോഗിച്ച് ചെയ്യാവുന്ന പ്രവൃത്തികൾ ആണ് ഏറെയും .ഫലത്തിൽ കരാർകാർ തൊഴിലുറപ്പും കയ്യടക്കും.വേറെയും ഒരു പാട്ചതിക്കുഴികൾ ഈ നിയമത്തിലുണ്ട്.
ഏറവും കൂടുതൽ തൊഴിൽ നൽകിയിരുന്നകേരളത്തിലെ ഗ്രാമങൾ
വികസിതമായ നഗര തുല്യമെന്ന മാനദണ്ഡത്തിൽ പെടുത്തി തൊഴിലുറപ്പ് ഒഴിവാക്കി ഇല്ലാതാക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
കാർഷികവൃത്തിയിലെ പല പ്രവൃത്തികളുംലൈഫ്ഉൾപ്പെടെഗുണഭോക്താക്കളേയും പുതിയ പദ്ധതി ഒഴിവാക്കി.
125 ദിവസം ജോലി കൊടുക്കാൻ കേന്ദ്രം 4ലക്ഷം കോടി രൂപയെങ്കിലും വച്ചാലെ തൊഴിൽ നൽകാനാവൂ എന്നിരിക്കേ എങ്ങനെയാണ്78000 കോടി രൂപക്ക് തൊഴിൽ നൽകാനാകുന്നത്..
സംസ്ഥാനങൾ ആനുപാതികമായി
40% വക്കുകയും വേണം.
മുൻകൂട്ടി വച്ചാലെ കേന്ദ്രം പണം തരൂ.
എന്നാൽ എല്ലാ കാര്യത്തിലുമെന്ന പോലെ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരുമായി സന്ധിചെയ്ത് മതിയായ പണം വക്കാതെ മുമ്പോട്ട് പോവുകയാണ് കേരള സർക്കാർ.
കേരളത്തിൽ
തൊഴിലുറ പ്പിനെ സംരക്ഷിച്ച്
പരമാവധി പേർക്ക്തൊഴിൽ നൽകാനും
100 ദിവസം ജോലി ലഭിച്ചവർക്ക് ഓണക്കാലത്ത് 1200 രൂപ നൽകിയതും, ഇൻഡ്യയിലാദ്യമായി
മഹാത്മാഅയ്യ ങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതും, ക്ഷേമനിധി നടപ്പാക്കിയതും കേരളത്തിലെ പിണറായി വിജയൻ നേതൃത്വം നൽകിയ
എൽഡിഎഫ് സർക്കാർ ആയിരുന്നു എന്നത്
പ്രത്യേകം ഓർക്കണ്ടതുണ്ട്.
എന്നാൽ ഇക്കാര്യത്തിലെല്ലാം നയപ്രഖ്യാപനം മുതൽ ബഡ്ജറ്റ് വരെ
യുഡിഎഫ് സർക്കാർ ബോധപൂർവമായ മൗനത്തിലാണ്.
ഈ ഘട്ടത്തിൽ സമരമല്ലാതെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മാർഗമില്ല.
വി. ബി.ജി. റാംജി കരിനിയമത്തിന്റെ മറവിൽ തൊഴിലുറപ്പിനെ തകർക്കുന്ന
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സമീപനം തിരുത്തണമെന്നും
ഏറ്റവും പാവപ്പെട്ടരായ തൊഴിലുറപ്പ് തൊഴിലാളികൾക്ക്
ജൂലായ് 1 മുതൽ 125 ദിവസം ജോലി നൽകണമെന്നും ആവശ്യപ്പെട്ട്
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നാറാണംമൂഴി പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ നാറാണംമൂഴി പോസ്റ്റ്‌ഓഫീസ് ധർണ സി പി ഐ ( എം )ഏരിയ കമ്മറ്റി അംഗം എസ് ആർ സന്തോഷ്‌ കുമാർ, ലോക്കൽ സെക്രട്ടറി മിഥുൻ മോഹൻ എൻ ആർ ഇ ജി പഞ്ചായത്ത്‌ സെക്രട്ടറി മഞ്ജു വിനോദ്, പ്രസിഡന്റ്‌ തങ്കമ്മ രാജേന്ദ്രൻ, എൽ സി മെമ്പർമാരായ ഷിബിൻ രാജ്, അമൽ വിക്രം, വത്സമ്മ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments