സെന്‍സസുമായി ബന്ധപ്പെട്ട് സെല്‍ഫ് എന്യുമറേഷന്‍ പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു. ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍, പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍, അടൂര്‍, തിരുവല്ല നഗരസഭ അധ്യക്ഷരായ റീന ശാമുവല്‍, എസ് ലേഖ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സ്വയം വിവരം നല്‍കി സെന്‍സസ് പ്രക്രിയയില്‍ പങ്കാളിയായി. ജൂണ്‍ 30 വരെ പൊതുജനങ്ങള്‍ക്ക് സ്വയം വിവരം നല്‍കാം. ഈ അവസരം ഏവരും പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ അഭ്യര്‍ഥിച്ചു. പൂര്‍ണമായും സാങ്കേതിക വിദ്യയില്‍ ഊന്നിയ രാജ്യത്തെ ആദ്യ സെന്‍സസാണ്. പൊതുജനങ്ങള്‍ നല്‍കുന്ന വിവരങ്ങളിലൂടെയാണ് രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതും സ്ഥായിയായ വികസനം ഉറപ്പാക്കുന്നതും. സെന്‍സസില്‍ കൃതമായ വിവരം നല്‍കുകയെന്നത് ഓരോ പൗരന്റെയും കടമയാണെന്നും ജില്ല കലക്ടര്‍ പറഞ്ഞു.
സ്വന്തമായി വിവരങ്ങള്‍ വീട്ടിലിരുന്ന് ചെയ്യാവുന്ന സൗകര്യമാണ് സെല്‍ഫ് എന്യുമറേഷനിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് ബ്യെനാമിന്‍ പറഞ്ഞു. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിവയിലൂടെ വളരെ ലളിതമായി വിവരങ്ങള്‍ നല്‍കാം. സ്വന്തം വിവരങ്ങള്‍ സമര്‍പ്പിച്ച് രാജ്യത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ ഓരോ പൗരനും ഭാഗമാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ഭവന പട്ടികപ്പെടുത്തലിനായി എന്യൂമറേറ്റര്‍ വീടുകളില്‍ എത്തുന്നതിന് മുമ്പ് https://se.census.gov.in വെബ് പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് ജൂണ്‍ 30 വരെ സെല്‍ഫ് എന്യുമറേഷന്‍ ചെയ്യാം. ജൂലൈ ഒന്നു മുതല്‍ 30 വരെയാണ് ഭവനപട്ടികപ്പെടുത്തല്‍. രാജ്യത്തെ 16- മത് ജനസംഖ്യ കണക്കെടുപ്പ് 2026-27 വര്‍ഷങ്ങളില്‍ രണ്ട് ഘട്ടങ്ങളിലാണ് നടത്തുന്നത്. പ്രാരംഭഘട്ടമായ ഭവനപട്ടികപ്പെടുത്തല്‍ സംസ്ഥാനത്ത് ജൂലൈ ഒന്നിന് ആരംഭിക്കും.
സ്വയം വിവരങ്ങള്‍ നല്‍കേണ്ട വിധംhttps://se.census.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക. കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുക. ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാവൂ. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക. ഒരിക്കല്‍ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാനാകില്ല. പോര്‍ട്ടലിലെ മാപ്പില്‍ വീടിന്റെ കൃത്യമായ സ്ഥാനം ‘റെഡ് മാര്‍ക്കര്‍’ ഉപയോഗിച്ച് അടയാളപ്പെടുത്തണം. സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരം പരിശോധിച്ച് ഫൈനല്‍ സബ്മിറ്റ് നല്‍കുക.
വിവരങ്ങള്‍ വിജയകരമായി നല്‍കി കഴിഞ്ഞാല്‍ ‘എച്ച്’ എന്ന് തുടങ്ങുന്ന 11 അക്ക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (എസ് ഇ ഐഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ മതി. ഇതോടെ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. ജൂണ്‍ 30 നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-ഇന്യൂമറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. സമര്‍പ്പിക്കാത്തവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി ശേഖരിക്കും. കൂടുതല്‍ വ്യക്തതയ്ക്ക് പോര്‍ട്ടലില്‍ യൂസര്‍ ഗൈഡും ലഭിക്കും.
സെന്‍സസ്: സെല്‍ഫ് എന്യുമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി
RELATED ARTICLES