വധു കവി നവമിലത
റാപ്പര്‍ വേടന്‍ രജിസ്ട്രാറെ വീട്ടിലേക്ക് വരുത്തി രെജിസ്ടര്‍ വിവാഹം നടത്തി.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം ചടങ്ങില്‍.
തൃശ്ശൂർ: റാപ്പറും ഗാനരചയിതാവുമായ വേടന് ( ഹിരൺദാസ് മുരളി ) ഇന്ന് വിവാഹം. കവി നവമി ലതയാണ് വധു. തൃശൂരിൽ വെച്ചാണ് വിവാഹം. കണ്ണൂരിൽ നടന്ന ഹാപ്പിനസ് ഫെസ്റ്റിവൽ വേദിയിൽ വെച്ച് നേരത്തെ വേടൻ വിവാഹക്കാര്യം പ്രഖ്യാപിച്ചിരുന്നു. രജിസ്റ്റർ വിവാഹമായിരിന്നു. എന്നും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങായിരിക്കുമെന്ന് അദ്ദേഹം അറിയിക്കുകയുണ്ടായി. ആരാധകരുടെ തിരക്ക് ഒഴിവാക്കാൻ വിവാഹസമയം പുറത്തുവിട്ടിരിന്നില്ല.



