Wednesday, September 16, 2026
Home Blog Page 28

ബാറുകളുടെ പ്രവൃത്തിസമയം വര്‍ധിപ്പിക്കുകയല്ല, ഏകീകരിക്കുകയാണ് ചെയ്തതെന്ന് മന്ത്രി എം.ബി രാജേഷ്

0

വർദ്ധിപ്പിച്ച സമയം ഏകീകരിച്ചത് മദ്യത്തിന്റെ ലഭ്യത വർദ്ധിപ്പിച്ച് വ്യാപകമാക്കാനെന്ന് പ്രതിക്ഷവും , മദ്യവർജ്ജന സംഘടനകളും

ബാറുകളുടെ പ്രവൃത്തിസമയം വര്‍ധിപ്പിച്ചതില്‍ ന്യായീകരണവുമായി മന്ത്രി എം.ബി രാജേഷ്. സമയം ദീര്‍ഘിപ്പിച്ചുവെന്നത് ശരിയല്ല, സമയം ഏകീകരിക്കുകയാണ് ചെയ്തതെന്നും ടൂറിസം കേന്ദ്രങ്ങളില്‍ നേരത്തെ ഏര്‍പ്പാടാക്കിയ സമയക്രമം എല്ലായിടത്തും ബാധകമാക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. സമയം കൂട്ടുന്നതില്‍ പ്രതിപക്ഷത്തിനും അനുകൂല നിലപാടായിരുന്നു. ഫയല്‍ നീങ്ങിയതില്‍ കാലതാമസം ഉണ്ടായതിനാലാണ് തീരുമാനം വൈകിയതെന്നും എം.ബി രാജേഷ് പറഞ്ഞു.

‘ബാറുകളുടെ സമയം ഏകീകരിച്ചതുമായി ബന്ധപ്പെട്ട് സമയം ദീര്‍ഘിപ്പിച്ചുവെന്ന് പറയുന്നത് ശരിയല്ല. ടൂറിസം ഡസ്റ്റിനേഷനില്‍ നേരത്തെ ഏര്‍പ്പെടുത്തിയ സമയക്രമം എല്ലായിടത്തും ബാധകമാക്കുകയാണുണ്ടായത്. ഇതിലെ വിവേചനത്തിനെതിരെ ആക്ഷേപം ഉണ്ടായിരുന്നു. പുതിയ തീരുമാനമല്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സമയക്രമം കൂടി പരിഗണിച്ചാണ് തീരുമാനമെടുത്തത്. കേരളത്തിലെ ഉയര്‍ന്ന ലൈസന്‍സും പരിഗണിച്ചിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് കൂടുതല്‍ ഫീസ് അടച്ചാല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ബന്ധപ്പെട്ട ഫയലുകള്‍ നീങ്ങിയതില്‍ കാലതാമസം ഉണ്ടായെന്നത് ശരിയാണ്. അതിനാലാണ് തീരുമാനം വൈകിയത്.’ മന്ത്രി പറഞ്ഞു.

നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ മത്സരിക്കും

0

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ മത്സരിക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ജയസാധ്യത ഇല്ലാത്ത മണ്ഡലങ്ങൾ ഏറ്റെടുക്കാനാണ് കോൺഗ്രസ് തീരുമാനം. എംപിമാരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുക. കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച മണ്ഡലങ്ങളിൽ ഇത്തവണ കോൺഗ്രസാണ് മത്സരിക്കുക

മദ്ധ്യപൂർവ്വ ദേശത്തെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എം.എ യൂസഫലി

0

മദ്ധ്യപൂർവ്വ ദേശത്തെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എം.എ യൂസഫലി. റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, ഫിനാൻസ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിൽ മികച്ച സാന്നിദ്ധ്യം അറിയിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ ദി 100 NRIs പട്ടിക പുറത്തിറക്കി. മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് മാഗസിനായ മിഡിൽ ഈസ്റ്റ് ഓന്ത്രോപ്രിണർ (Middle East Entrepreneur) ആണ് പട്ടിക പ്രസിദ്ധീകരിച്ചത്.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരൻ. ജെംസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ സണ്ണി വർക്കി, ദുബൈ ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. അദ്നാൻ ചിൽവാൻ, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ, ബുർജീൽ ഹോൾഡിങ്ങ് സ്ഥാപകനും ചെയർമാനുമായ ഡോ ഷംഷീർ വയലിൽ എന്നിവർ ആദ്യ അഞ്ചിൽ ഇടം നേടി.

ശബരിമല സ്വർണ്ണക്കൊള്ള കേസ്: നടൻ ജയറാം E D യ്ക്ക് മുന്നിൽ ഹാജരായി

0

സത്യം പുറത്തുവരണമെന്ന് ജയറാം

ശബരിമല സ്വർണക്കൊള്ള കേസില്‍ നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി.
ചോദ്യംചെയ്യലിന് ഹാജരാകാൻ ഇഡി ജയറാമിന് സമൻസ് നൽകിയിരുന്നു.ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് ജയറാമിന് നോട്ടീസിലെ നിർദേശം. സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തില്‍ വ്യക്തത തേടാനാണ് ജയറാമിനെ ഇഡി വിളിപ്പിച്ചിരിക്കുന്നത്.

ശബരിമലയിലെ സ്വർണം ഉപയോഗിച്ച് പ്രതികൾ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. ഇതിൽ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇഡിയുടെ സമൻസ് ജയറാമിന് ലഭിച്ചിരിക്കുന്നത്.നിർമാണ വേളയിൽ ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും പോറ്റി പല സ്ഥലത്തും കൊണ്ടുപോയി പൂജകളും പ്രാർഥനകളും നടത്തിയിരുന്നു. ജയറാമിന്‍റെ ചെന്നൈയിൽ വീട്ടിലും ഇത്തരത്തിൽ പൂജ നടന്നിരുന്നു.

സംസ്ഥാനത്തെ ആദ്യ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാസ് പ്ലാന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിന് ആലിൻ ഷെറിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി

0

സംസ്ഥാനത്തെ ആദ്യ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാസ് പ്ലാന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിന് ആലിൻ ഷെറിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോ​ഗ്യ മന്ത്രി വീണ ജോർജിനോടൊപ്പമാണ് കുടുംബത്തെ സന്ദർശിച്ചത്. കുടുംബത്തെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി 15 മിനിറ്റ് വീട്ടിൽ ചെലവഴിച്ചു. കോഴിക്കോട് വരാൻ പൊകുന്ന സംസ്ഥാനത്തെ ആദ്യത്തെ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാസ് പ്ലാന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി കുടുബത്തോട് പറഞ്ഞു.

ചേവായൂരിൽ സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രവർത്തനങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് പിഎംഎസ്എസ് വൈ ബ്ലോക്കിൽ താൽക്കാലികമായി തുടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങളും അന്തിമഘട്ടത്തിലാണ്.

ഫെബ്രുവരി 5-ന് കോട്ടയം പള്ളത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റേയും ഷെറിൻ ആൻ ജോണിന്റേയും ഏക മകൾ ആലിന് ഗുരുതരമായി പരിക്കേറ്റത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം എതിർദിശയിൽ നിന്നുവന്ന കാർ വാഹനത്തിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം.

വേൾഡ് മലയാളി കൗൺസിൽ ഖത്തർ കുടുംബ സംഗമം “സ്നേഹക്കൂട് 2026 സ്നേഹത്തിൻറെയും കൂട്ടായ്മയുടെയും ആഘോഷമായി.

0

 

ഡബ്ളി യു എം സിയുടെ കുടുംബ സംഗമമായ “സ്നേഹക്കൂട് 2026 ”
Bonds of Love”ഖത്തറിലെ ഉമ്മ് അൽ അമാഡ് ഫാമിലി ഫാമിൽ സംഘടിപ്പിച്ചു.
അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേർന്ന നടത്തിയ ആഘോഷങ്ങൾ പരസ്പര സ്നേഹത്തിന്റേയും, ഐക്യത്തിന്റേയും, പ്രഖ്യാപനം കൂടിയായി.

കുട്ടികൾക്കും വനിതകൾക്കും, മുതിർന്നവർക്കുമായി ഒരുക്കിയ കളികളും വിനോദപരിപാടികളും സംഗമത്തിന് കൂടുതൽ നിറം പകർന്നു. ഓരോരുത്തരും കളികളിലും വിനോദ പരിപാടികളിലും പങ്കെടുത്തത് സ്നേഹകൂടിനെ കൂടുതൽ ശോഭനമാക്കി.
കളികളിലും, വിനോദ മത്സരങ്ങളിലും,
“കീലേരി അച്ചു & ടീം”, “രംഗണ്ണൻ & ടീം”, “ദശമൂലം ദാമു & ടീം”, “മണവാളൻസ് & ടീം” എന്നീ നാല് ടീമുകൾ തമ്മിൽ ആവേശകരമായ മത്സരം നടന്നു.
ചിരിയോടും കൈയടിയോടും കൂടിയ മത്സരം അവസാനിക്കുമ്പോൾ “കീലേരി അച്ചു & ടീം” വിജയികളായി.

സൗഹൃദം കൂടുതൽ ശക്തമാക്കാൻ അനൗപചാരിക സംഗമം എല്ലാവർക്കും ഒരു മനോഹര അവസരമായി.
ഒരുമയും സ്‌നേഹവും തന്നെയാണ് WMCയുടെ ശക്തിയെന്ന സന്തോഷകരമായ അനുഭവം ഓരോ മത്സരങ്ങളിലും പങ്കെടുത്ത അംഗങ്ങൾക്ക് അനുഭവമായി.

ലൈവ്’ ഡിന്നറിനൊപ്പം “ചുരിക” ബാൻഡിന്റെ സംഗീതവും ചേർന്നപ്പോൾ സായാഹ്നം കൂടുതൽ ആവേശകരമായി. പാട്ടിനും നൃത്തത്തിനുമൊത്ത് സന്തോഷവും ചിരിയും നിറഞ്ഞ ഒരു മനോഹര സന്ധ്യയായി പരിപാടി സമാപിച്ചു.

പേരിൽ സൂചിപ്പിക്കുന്നതുപോലെ, “സ്നേഹക്കൂട് 2026” സ്നേഹബന്ധങ്ങളെ പുതുക്കിയും കൂട്ടായ്മയെ ആഘോഷിച്ചും ഓരോ അംഗങ്ങൾക്ക് മറക്കാനാവാത്ത ദിനമാക്കി മാററി
വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ്.

കൊച്ചി മെട്രൊ കളിമാറും!

0

കൊച്ചി മെട്രൊ കളിമാറും!!
മൂന്നാം ഘട്ട ആലുവ- അങ്കമാലി റൂട്ട് ഉയരപാതയൊ ?
ഭൂമിക്ക് അടിയിലൂടെയൊ?*

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പൂര്‍ണമായും ഭൂമിക്കടിയിലൂടെയോ, നാലില്‍ ഏതിന് നറുക്ക്‌ വീഴും ?
കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായുള്ള പാതയാണ് ആലുവ-അങ്കമാലി റൂട്ട്. വിമാനത്താവളത്തെ ബന്ധിപ്പിച്ചുള്ള ഈ പാത കൊച്ചിയുടെ ഭാവി വളര്‍ച്ചയില്‍ നിര്‍ണായകമാകും

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള മെട്രോ പാതയുടെ വിശദമായ പദ്ധതി രൂപരേഖ ഏപ്രിലില്‍ തയ്യാറാകും. കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമാണ് ആലുവ-അങ്കമാലി റൂട്ട്

* ആലുവയില്‍ നിന്ന് ആരംഭിച്ച് ദേശീയ പാതയിലൂടെ കരിയാട് വരെ റോഡിന് മുകളിലൂടെയുള്ള ഉയരപ്പാത (Elevated Corridor). ശേഷം എയര്‍പോര്‍ട്ട് ഭാഗത്ത് ഭൂഗര്‍ഭ പാതയും (Tunnel Corridor). എയര്‍പോര്‍ട്ടിന് ശേഷം വീണ്ടും ഉയരപ്പാത. ഇത് അങ്കമാലി കരയാംപറമ്പില്‍ അവസാനിക്കും.
* ദേശീയ പാതയിലൂടെ മുന്നേറി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തെ സ്പര്‍ശിക്കാതെ പോകുന്നതാണ് മറ്റൊരു അലൈന്‍മെന്റ്. പൂര്‍ണമായും ഉയരപ്പാതയാണ് Kochi Metro ഇതില്‍ വിഭാവനം ചെയ്യുന്നത്.
* ആലുവ മുതല്‍ വിമാനത്താവളം വഴി അങ്കമാലി വരെ പൂര്‍ണമായും റോഡിന് മുകളിലൂടെയുള്ള ഉയരപ്പാതയാണ് മൂന്നാമത്തേത്.
* ആലുവ മുതല്‍ വിമാനത്താവളം വഴി അങ്കമാലി വരെ പൂര്‍ണമായും ഭൂഗര്‍ഭ പാത എന്നതാണ് Kochi Metroയ്ക്ക് മുന്നിലുള്ള നാലാമത്തെ നിര്‍ദേശം

ഉയരപ്പാതയും ഭൂഗര്‍ഭ പാതയും ഒരുമിക്കുന്ന അലൈന്‍മെന്റിനായിരിക്കും കൂടുതല്‍ സാധ്യത. 15 സ്റ്റേഷനുകളാണ് ഈ റൂട്ടില്‍ Kochi Metro ക്രമീകരിക്കുക

സേവ് ബോക്സ് കേസ്: “ആപ്പിലായി” നടൻ ജയസൂര്യ*

0

സേവ് ബോക്സ് ആപ്പ് തട്ടിപ്പുകേസിൽ നടൻ ജയസൂര്യക്കെതിരെ നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. താരത്തിന്റെ 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു. ഇത് ഭൂമിയാണെന്നാണ് വിവരം. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ.

സേവ് ബോക്സ് ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടുതവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സരിതയേയും ഇഡി വിളിപ്പിച്ചിരുന്നു. ബ്രാൻഡ് അംബാസഡറായതുകൊണ്ട് സേവ് ബോക്സിൽനിന്ന് ജയസൂര്യയുടെ അക്കൗണ്ടിലേക്ക് പണം വന്നെന്ന് കണ്ടെത്തിയിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണമാണ് സേവ് ബോക്സ് ആപ്പിന്റെ ഉടമ സാത്തിഖ് റഹീമിന്റെ കമ്പനിയിൽനിന്ന് ജയസൂര്യക്ക് നൽകിയത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഇപ്പോഴത്തെ നടപടിയിലേക്ക് നീങ്ങിയത്.

നടിയെ ആക്രമിച്ച് കേസ്:നടന്‍ ദിലീപിനെ വെറുതെവിട്ടതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നല്‍കി സർക്കാർ

0

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഏകദേശം 400 പേജുകളുള്ള വിശദമായ അപ്പീലാണ് സമർപ്പിച്ചിരിക്കുന്നത്. നിർണായക തെളിവുകളും സാക്ഷിമൊഴികളും കോടതി വേണ്ടവിധം പരിഗണിച്ചില്ലെന്നാണ് സർക്കാരിന്റെ പ്രധാന ആരോപണം.
സംവിധായകൻ Balachandra Kumarയുടെ മൊഴിയടക്കമുള്ള തെളിവുകൾ തള്ളിയതും, ദിലീപിനും ഒന്നാം പ്രതി Pulsar Suniക്കും ഇടയിലെ ബന്ധം അവഗണിച്ചതും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും വെറുതെവിട്ട മറ്റ് പ്രതികളെയും ശിക്ഷിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
ഇതോടെ കേസിന്റെ രണ്ടാംഘട്ട നിയമ പോരാട്ടം ഹൈക്കോടതിയിൽ ആരംഭിച്ചു.

വിജയ്‌ക്കെതിരെ വിവാഹ മോചന ഹർജി

0

തമിഴ് നടനും തമിഴക വെട്രിക് കഴകം (ടിവികെ) സ്ഥാപകനുമായ വിജയ്‌ക്കെതിരെ ഭാര്യ സംഗീത സ്വർണലിംഗം ചെന്നൈ ചെങ്കൽപ്പേട്ട് കുടുംബ കോടതിയിൽ വിവാഹമോചന ഹർജി നൽകിയതായി റിപ്പോർട്ട്. 2026 ഏപ്രിൽ 20ന് ഇരുവരും കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
സിനിമാ മേഖലയിലെ പ്രമുഖ നടിയുമായി വിജയ് വിവാഹേതര ബന്ധം പുലർത്തിയെന്നും വിശ്വാസഹത്യ നടന്നുവെന്നുമാണ് ഹർജിയിലെ ആരോപണം. ഈ ബന്ധത്തെ തുടർന്ന് തനിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായതായും കുടുംബത്തിനും മക്കൾക്കും മാനക്കേട് സംഭവിച്ചതായും സംഗീത വ്യക്തമാക്കിയതായി പറയുന്നു. 2021 മുതൽ ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
1954ലെ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. 1998ൽ യുകെയിൽ വച്ച് നടന്ന ഈ വിവാഹത്തിൽ ജേസൺ, ദിവ്യ എന്നിവർ മക്കളാണ്. വിഷയത്തിൽ വിജയ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല; ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉയർത്തിയതാണെന്ന വാദവും ഉയരുന്നുണ്ട്.